ആലക്കോട്: ഏത് കുറ്റകൃത്യത്തിലും കുറ്റവാളി ഒരു തെളിവെങ്കിലും അവശേഷിപ്പിക്കുമെന്നത് ഏലിക്കുട്ടി വധത്തിലും സത്യമായി. കേസില്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയ കുറ്റിക്കോല്‍
രവി (60)യെ കുടുക്കിയത് ആദ്യം മുറിതേടി ചെന്ന ലോഡ്ജിലെ സി.സി.ടി.വി ദൃശ്യം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, Police, Arrested

മംഗലാപുരം നവരത്‌ന ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുന്നതിന് മുമ്പ് ഏലിക്കുട്ടിക്കൊപ്പം രവി മറ്റൊരു ലോഡ്ജില്‍ മുറി അന്വേഷിച്ച് ചെന്നിരുന്നു. 13ന് ഉച്ചക്ക് 2.30നാണ് പ്രമുഖ ലോഡ്ജില്‍ ചെന്നത്. റിസപ്ഷനില്‍ ഒരു യുവതിയും യുവാവുമായിരുന്നു ഉണ്ടായിരുന്നത്. സംശയം തോന്നിയ ജീവനക്കാര്‍ ഇവര്‍ക്ക് മുറി നല്‍കിയില്ല. മാത്രമല്ല രണ്ടു പേരും തിരിഞ്ഞു നടക്കുമ്പോള്‍ യുവതി എന്തോ കമന്റ് പറയുകയും ചെയ്തു.
ഈ ദൃശ്യങ്ങള്‍ സി.സി.ടി.വിയിലുണ്ട്. അവിടെ നിന്ന് നവരത്‌ന ലോഡ്ജില്‍ രവിയും ഏലിക്കുട്ടിയും എത്തി മുറിയെടുത്തു. ഇവിടെ സി.സി.ടി.വിയില്ല. അതുകൊണ്ട് താന്‍ പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു രവി. മിനിഞ്ഞാന്ന് ഉച്ചക്ക് വരെ തളിപ്പറമ്പിലെത്തി പത്രം വാങ്ങി വായിച്ച രവി സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമല്ലെന്ന വാര്‍ത്ത കണ്ടതോടെ ഇനിയൊന്നും പേടിക്കാനില്ലെന്ന മാനസികാവസ്ഥയിലായിരുന്നു. രവിയുടെ രൂപത്തെക്കാള്‍ അയാള്‍ ധരിക്കുന്ന വസ്ത്രമാണ് തിരിച്ചറിയലിന് ഇടയാക്കിയത്. സ്ഥിരമായി സഫാരി സൂട്ടിന് സമാനമായ വസ്ത്രമാണ് രവി ധരിക്കാറുള്ളത്. ഇത്തരം വസ്ത്രം ധരിക്കുന്നവര്‍ അപൂര്‍വമാണ്. അതും രവിക്ക് വിനയായി മാറി.
കുറ്റിക്കോല്‍ സ്വദേശിയായ രവി വെള്ളാടെ ആദ്യ ഭാര്യയുടെ മരണ ശേഷം പട്ടുവത്ത് രണ്ടാം വിവാഹം കഴിച്ച് കുഞ്ഞിമതിലകത്ത് താമസിച്ചുവരികയായിരുന്നു. അവിടെ രവിക്ക് അനാദി-സ്റ്റേഷനറി കടയും ഉണ്ടായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് തളിപ്പറമ്പ് സി.ഐ: എ.വി. ജോണ്‍ കടയില്‍ എത്തിയപ്പോഴും രവി യാതൊരു ഭാവമാറ്റവും പ്രകടമാക്കിയില്ല. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ 15 വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ പോലും താന്‍ മംഗലാപുരത്ത് പോയിട്ടില്ലെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ കര്‍ണ്ണാടക പോലീസിന്റെ ചോദ്യം ചെയ്യല്‍ രീതിയെ കുറിച്ച് ചെറിയതോതില്‍ സൂചന നല്‍കിയപ്പോള്‍ തന്നെ രവി സംഭവം കൃത്യമായി വിവരിച്ചു.
ഇമ്പീരിയല്‍ ബസിന്റെ കണ്ടക്ടരും മാനേജരും എന്ന നിലയില്‍ ആലക്കോടുകാര്‍ക്ക് സുപരിചിതനായ രവിയുമായി ഏലിക്കുട്ടിക്ക് 20 വര്‍ഷത്തെ പരിചയമുണ്ട്. ആലക്കോട് കേന്ദ്രമായി റിയല്‍ എസ്റ്റേറ്റ് ഏജന്‍സി പണിയും രവി ചെയ്തിട്ടുണ്ട്. സാറെ എന്നാണ് ഏലിക്കുട്ടി രവിയെ വിളിക്കാറുളളത്. എന്നും രാവിലെ ഏഴുമണിക്ക് തളിപ്പറമ്പില്‍ എത്തുന്ന രവിയെ ആറുമാസം മുമ്പ് ന്യൂസ്‌കോര്‍ണര്‍ കവലയില്‍ വച്ച് ഏലിക്കുട്ടി കണ്ടുവത്രെ. സംസാരത്തിനിടയില്‍ രവിക്ക് സ്ഥല കച്ചവടമുെണ്ടന്ന് മനസിലാക്കിയ ഏലിക്കുട്ടി തന്റെ സ്ഥലം വില്‍ക്കാന്‍ രവിയെ ഏല്‍പ്പിച്ചു. അതിനിടയിലാണ് കഴിഞ്ഞ 13ന് രണ്ടുപേരും ചേര്‍ന്ന് മംഗലാപുരത്ത് പോയത്.
നവര്തന ലോഡ്ജില്‍ പോകും വഴി ഏലിക്കുട്ടിക്ക് ഒരു കുപ്പി വൈനും രവിക്ക് വേണ്ടി ഒരു കുപ്പി ബ്രാണ്ടിയും വാങ്ങിയത്രെ. വൈന്‍ കഴിക്കുന്നതിനിടയില്‍ അതില്‍ രവി മയക്കുപൊടി കലര്‍ത്തിയതായി സംശയമുണ്ട്. തുടര്‍ന്ന് ഏലിക്കുട്ടിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നത്രെ. ആഭരണങ്ങളും പണവും കൈക്കലാക്കി രവി തളിപ്പറമ്പിലേക്ക് വരികയും ചെയ്തു.
ഈ ദൃശ്യങ്ങള്‍ സി.സി.ടി.വിയിലുണ്ട്. അവിടെ നിന്ന് നവരത്‌ന ലോഡ്ജില്‍ രവിയും ഏലിക്കുട്ടിയും എത്തി മുറിയെടുത്തു. ഇവിടെ സി.സി.ടി.വിയില്ല. അതുകൊണ്ട് താന്‍ പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു രവി. മിനിഞ്ഞാന്ന് ഉച്ചക്ക് വരെ തളിപ്പറമ്പിലെത്തി പത്രം വാങ്ങി വായിച്ച രവി സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമല്ലെന്ന വാര്‍ത്ത കണ്ടതോടെ ഇനിയൊന്നും പേടിക്കാനില്ലെന്ന മാനസികാവസ്ഥയിലായിരുന്നു. രവിയുടെ രൂപത്തെക്കാള്‍ അയാള്‍ ധരിക്കുന്ന വസ്ത്രമാണ് തിരിച്ചറിയലിന് ഇടയാക്കിയത്. സ്ഥിരമായി സഫാരി സൂട്ടിന് സമാനമായ വസ്ത്രമാണ് രവി ധരിക്കാറുള്ളത്. ഇത്തരം വസ്ത്രം ധരിക്കുന്നവര്‍ അപൂര്‍വമാണ്. അതും രവിക്ക് വിനയായി മാറി.
കുറ്റിക്കോല്‍ സ്വദേശിയായ രവി വെള്ളാടെ ആദ്യ ഭാര്യയുടെ മരണ ശേഷം പട്ടുവത്ത് രണ്ടാം വിവാഹം കഴിച്ച് കുഞ്ഞിമതിലകത്ത് താമസിച്ചുവരികയായിരുന്നു. അവിടെ രവിക്ക് അനാദി-സ്റ്റേഷനറി കടയും ഉണ്ടായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് തളിപ്പറമ്പ് സി.ഐ: എ.വി. ജോണ്‍ കടയില്‍ എത്തിയപ്പോഴും രവി യാതൊരു ഭാവമാറ്റവും പ്രകടമാക്കിയില്ല. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ 15 വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ പോലും താന്‍ മംഗലാപുരത്ത് പോയിട്ടില്ലെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ കര്‍ണ്ണാടക പോലീസിന്റെ ചോദ്യം ചെയ്യല്‍ രീതിയെ കുറിച്ച് ചെറിയതോതില്‍ സൂചന നല്‍കിയപ്പോള്‍ തന്നെ രവി സംഭവം കൃത്യമായി വിവരിച്ചു.
ഇമ്പീരിയല്‍ ബസിന്റെ കണ്ടക്ടരും മാനേജരും എന്ന നിലയില്‍ ആലക്കോടുകാര്‍ക്ക് സുപരിചിതനായ രവിയുമായി ഏലിക്കുട്ടിക്ക് 20 വര്‍ഷത്തെ പരിചയമുണ്ട്. ആലക്കോട് കേന്ദ്രമായി റിയല്‍ എസ്റ്റേറ്റ് ഏജന്‍സി പണിയും രവി ചെയ്തിട്ടുണ്ട്. സാറെ എന്നാണ് ഏലിക്കുട്ടി രവിയെ വിളിക്കാറുളളത്. എന്നും രാവിലെ ഏഴുമണിക്ക് തളിപ്പറമ്പില്‍ എത്തുന്ന രവിയെ ആറുമാസം മുമ്പ് ന്യൂസ്‌കോര്‍ണര്‍ കവലയില്‍ വച്ച് ഏലിക്കുട്ടി കണ്ടുവത്രെ. സംസാരത്തിനിടയില്‍ രവിക്ക് സ്ഥല കച്ചവടമുെണ്ടന്ന് മനസിലാക്കിയ ഏലിക്കുട്ടി തന്റെ സ്ഥലം വില്‍ക്കാന്‍ രവിയെ ഏല്‍പ്പിച്ചു. അതിനിടയിലാണ് കഴിഞ്ഞ 13ന് രണ്ടുപേരും ചേര്‍ന്ന് മംഗലാപുരത്ത് പോയത്.
നവര്തന ലോഡ്ജില്‍ പോകും വഴി ഏലിക്കുട്ടിക്ക് ഒരു കുപ്പി വൈനും രവിക്ക് വേണ്ടി ഒരു കുപ്പി ബ്രാണ്ടിയും വാങ്ങിയത്രെ. വൈന്‍ കഴിക്കുന്നതിനിടയില്‍ അതില്‍ രവി മയക്കുപൊടി കലര്‍ത്തിയതായി സംശയമുണ്ട്. തുടര്‍ന്ന് ഏലിക്കുട്ടിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നത്രെ. ആഭരണങ്ങളും പണവും കൈക്കലാക്കി രവി തളിപ്പറമ്പിലേക്ക് വരികയും ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, Police, Arrested
No comments:
Post a Comment