Latest News

ഓണപ്പറമ്പ മദ്രസ തീവെപ്പ്: ഇ.കെ. വിഭാഗം പള്ളി ഖത്തീബും മുഖ്യപ്രതിയും റിമാന്റില്‍

തളിപ്പറമ്പ: ഇ.കെ. സുന്നി നിയന്ത്രണത്തിലുള്ള കൊട്ടില നൂറല്‍ ഇസ്‌ലാം മദ്രസ കത്തിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രധാനധ്യാപകനെയും മുഖ്യപ്രതിയെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഓണപ്പറമ്പ ജുമാമസ്ജിദ് ഖത്തീബും കൊട്ടില നൂറുല്‍ ഇസ്‌ലാം മദ്രസ സദര്‍ മുഅല്ലിമുമായ കെ.യു. മുസ്തഫ മുസ്‌ലിയാര്‍ (50), പ്രധാന പ്രതി കെ.യു. സുഹൈല്‍ (20) എന്നിവരെയാണ് പയ്യന്നൂര്‍ കോടതി റിമാന്റ് ചെയ്തത്.

ബുധനാഴ്ച പഴയങ്ങാടി പ്രിന്‍സിപ്പല്‍ എസ്.ഐ: ഇ.കെ. ഷിജുവാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മംഗ്‌ളുരു ബജ്‌പെ വിമാനത്താവളത്തില്‍ നിന്നാണ് സുഹൈലിനെ പിടികൂടിയത്. തീവെപ്പ് കേസ് അന്വേഷണം ഇ.കെ. വിഭാഗം പ്രവര്‍ത്തകരിലേക്ക് നീങ്ങിയതോടെ രണ്ട് മാസം മുമ്പ് സുഹൈല്‍ ഗള്‍ഫിലേക്ക് മുങ്ങിയതായിരുന്നു. മിനിഞ്ഞാന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോട്ടില്‍ നിന്ന് സുഹൈല്‍ വിമാനം കയറിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എസ്.ഐ വിമാനത്താവളത്തിലെത്തി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒക്‌ടോബര്‍ 18ന് പുലര്‍ച്ചെയാണ് മദ്രസയും ഓഫീസും ഖുര്‍ആന്‍ ഗ്രന്ഥശേഖരവും കത്തിച്ചത്. പള്ളി കമ്മിറ്റി പ്രസിഡ് എം.കെ. അബ്ദുള്‍കരീമിന്റെ പരാതിയില്‍ എ.പി വിഭാഗം പ്രവര്‍ത്തകര്‍ക്ക് എതിരേ
കേസെടുത്തിരുന്നുവെങ്കിലും ശാസ്ത്രീയ അന്വേഷണം നടത്തി പ്രതികള്‍ ഇ.കെ. വിഭാഗ
ക്കാര്‍ തന്നെയാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. എ.പി വിഭാഗം സുന്നികളുടെ ഓണപ്പറമ്പിലെ സലാമത്ത് പള്ളിയും മദ്രസയും ആഗസ്ത് 15ന് കാന്തപുരം ഉദ്ഘാടനം ചെയ്യാനിരിക്കേ ഇ.കെ. സുന്നികള്‍ തകര്‍ത്തിരുന്നു. സുഹൈല്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെ ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

ഇത് കോടതിയില്‍ വരുമ്പോള്‍ വിലപേശാനുള്ള കൗണ്ടര്‍ കേസ് ഉണ്ടാക്കാനും എ.പിക്കാരെ ജയിലി
ലടക്കാനുമുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു നീചകൃത്യം ചെയ്തത്. കെ.യു. യൂനുസ്,
പി. അത്തീഖ് എന്നീ ഇ.കെ വിഭാഗക്കാരെ കൂടി ഈ കേസില്‍ പിടിക്കാനുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Onaparamba Madrassa, Fire, Police, Remand

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.