കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസിലെ 12 പ്രതികളുടെ ശിക്ഷ എരഞ്ഞിപ്പാലത്തെ സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. ശിക്ഷ സംബന്ധിച്ച് വ്യാഴാഴ്ച പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റേയും വാദം പൂര്‍ത്തിയായി.
പ്രതികളെ ഓരോരുത്തരെയായി വിളിച്ചാണ് അവര്‍ക്ക് പറയാനുള്ളത് കോടതി കേട്ടത്. ഭാര്യയും മക്കളും ഉണ്ടെന്ന് കേസിലെ ഒന്നാം പ്രതി എം.സി.അനൂപ് പറഞ്ഞു. വയോധികരായ മാതാപിതാക്കളെ നോക്കണമെന്നായിരുന്നു കിര്‍മാണി മനോജും കൊടി സുനിയും പറഞ്ഞത്.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി തന്നെ പ്രതിയാക്കിയെന്ന് കേസിലെ എട്ടാം പ്രതി കെ.സി.രാമചന്ദ്രന്‍ കോടതിയില്‍ പറഞ്ഞു. സാക്ഷിമൊഴികള്‍ കളവാണ്. ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും രാമചന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. താന്‍ നിത്യരോഗിയാണെന്നായിരുന്നു പതിമൂന്നാം പ്രതിയും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ കുഞ്ഞനന്ദന്റെ വാദം. താന്‍ ഇതുവരെ ഒരു കേസിലും പ്രതിയായിട്ടില്ലെന്നും കുഞ്ഞനന്തന്‍ പറഞ്ഞു.
എന്നാല്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികള്‍ സമൂഹത്തിനു ഭീഷണിയാണ്. നല്‍കുന്ന ശിക്ഷ കുറഞ്ഞു പോയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, T.P. Murder Case, Court Order

No comments:
Post a Comment