കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന യാത്രയയപ്പില്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സുഭാഷ് ചീമേനി, ടി സി മാധവപണിക്കര്‍, അംബികാ സുതന്‍ മാങ്ങാട്, നാരായണന്‍ പേരിയ, പി മുരളീമാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 50 പേരടങ്ങിയ സംഗമാണ് സമരത്തില്‍ പങ്കെടുക്കാന്‍ യാത്രതിരിച്ചത്.
നിരാഹാര സമരത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കുക, ദുരിതബാധിതരുടെ ചെറിയൊരാശ്വാസ നടപടികളെ പോലും അട്ടിമറിക്കുന്ന ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളുക, കടങ്ങള്‍ എഴുതിത്തള്ളുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ പഞ്ചായത്തുകളില്‍ മാത്രമായി പരിമിതപ്പെടുത്താതെ നടപ്പിലാക്കുക പ്രായോഗികവും ശാസ്ത്രീയവുമായ പുനരധിവാസം ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കഞ്ഞിവെപ്പ് സമരം തിരുവനന്തപുരം ക്ലിഫ് ഹൗസിന് മുമ്പില്‍ ആരംഭിക്കുന്നത്.
സമര സംഘങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സോളിഡാരിറ്റി ജില്ലാ കമ്മിറ്റി കഞ്ഞികലം കൈമാറി.
സമര സംഘങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സോളിഡാരിറ്റി ജില്ലാ കമ്മിറ്റി കഞ്ഞികലം കൈമാറി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News






No comments:
Post a Comment