Latest News

സമൂഹ സമുദ്ധാരണത്തിന് പ്രവാസികളുടെ സേവനം മഹത്വരം: കുമ്പോല്‍ തങ്ങള്‍


ദേളി: സമൂഹത്തിന്റെ ഉന്നത പുരോഗതിക്ക് പടുത്തുയര്‍ത്തുന്ന സ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസി മലയാളികള്‍ നടത്തുന്ന സേവനം മഹത്വരമാണെന്ന് സഅദിയ്യ ജന. സെക്രട്ടറി സയ്യിദ കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പറഞ്ഞു. ഫെബ്രുവരി 7,8,9 തീയ്യതികളില്‍ സഅദാബാദില്‍ നടക്കുന്ന സമ്മേളന ഭാഗമായി സംഘടിപ്പിച്ച പ്രവാസി ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.

സ്വന്തം കുടിലിന്റെയും കുടുംബത്തിന്റെയും ക്ഷേമത്തിന് വേണ്ടി മാത്രമല്ല സമൂഹത്തിന്റെ ക്ഷേമം കൂടി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നവരാണ് പ്രവാസികള്‍. സമൂഹത്തിലെ അശരണരെ സ്വന്തം കുടുംബത്തെ പോലെയാണ് അവര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

എപി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അഡ്വ. എകെ ഇസ്്മാഈല്‍ വഫ ക്ലാസിന് നേതൃത്വം നല്‍കി. എകെ അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സിദ്ദീഖ് സിദ്ദീഖി, കുവൈത്ത് അബ്ദുല്ല ഹാജി, കെ കെ അബ്ബാസ് ഹാജി ദമാം, യൂസഫ് സഅദി അയ്യങ്കേരി അല്‍കോബാര്‍, ശാഫി കുതിര്‍ അല്‍ഹസ, മുഹമ്മദ് സഅദി പരപ്പ അബൂദാബി, മുഹമ്മദ് ഹാജി ദുബൈ, ഹസൈനാര്‍ സഖാഫി ഷാര്‍ജ, ഹനീഫ് മൗലവി കസബ്, അബ്ദുല്‍ ഹമീദ് ബഹ്‌റൈന്‍, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, അബ്ദുല്ല ഹാജി ഖത്തര്‍, റസാഖ് ഹാജി മുംബൈ പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.