Latest News

സൗദിയില്‍നിന്നും മടങ്ങുന്നവര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ പത്ത് ലക്ഷം രൂപ വായ്പ നല്‍കും: ചെര്‍ക്കളം

കാസര്‍കോട്: നിതാഖാത്ത്‌നിയമം വഴി സൗദി അറേബ്യയില്‍നിന്നും തിരിച്ചുവന്നവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് പത്ത് ലക്ഷം രൂപ വരെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ വായ്പ നല്‍കുമെന്ന് ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള അറിയിച്ചു. 

മൂന്ന് ശതമാനം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കി തിരിച്ചടവ് കാലാവധി അറുപത് മാസമായിരിക്കും. വായ്പക്കുള്ള അപേക്ഷ ഫോറങ്ങള്‍ എല്ലാ ജില്ലകളിലുമുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ കോച്ചിംഗ് സെന്ററുകളില്‍ ലഭിക്കും. അപേക്ഷ ഫോറങ്ങള്‍ പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളോടുകൂടി കോച്ചിംഗ് സെന്റര്‍ പ്രിന്‍സിപ്പല്‍ വശംനല്‍കണം. അപേക്ഷകള്‍ കോഴിക്കോട്ടെഹെഡ് ഓഫീസിലും സ്വീകരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ സ്വത്തിന്റെ ഈടിന്മേലോ ആണ് അപേക്ഷകള്‍ക്ക് വായ്പ നല്‍കുകയെന്ന് ചെര്‍ക്കളം പറഞ്ഞു.
ന്യൂനപക്ഷങ്ങളിലെ സാമ്പത്തിക ശേഷിയില്ലാത്തവരെ സമുദ്ധരിച്ച്‌സമൂഹത്തിലെ മറ്റുള്ളവരോടൊപ്പം എത്തിക്കുക, സ്വയംസാമ്പത്തികമായിവളര്‍ന്നു വരിക എന്ന ലക്ഷ്യത്തോടെയാണ്‌കോര്‍പ്പറേഷന്‍ രൂപീകരിച്ചതെന്ന് ചെയര്‍മാന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.