Latest News

കോട്ടിക്കുളത്ത് ന്യൂനപക്ഷ അവകാശ സമ്മേളനം ശനിയാഴ്ച

കാസര്‍കോട്: കോട്ടിക്കുളം നൂറുല്‍ ഹുദാ മദ്രസ അമ്പതാം വാര്‍ഷികാഘോഷ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ന്യൂനപക്ഷ അവകാശ സമ്മേളനം ശനിയാഴ്ച കോട്ടിക്കുളം മദ്രസ പരിസരത്ത്‌നടക്കുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍അറിയിച്ചു.

രണ്ട് മണിക്ക് ഗവ. ഓഫ് ഇന്ത്യാ മൈനോറിറ്റി മെമ്പര്‍ ഡോ.സിറിയക്ക്‌തോമസ് ഉദ്ഘാടനംചെയ്യും. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിക്കും.ആഘോഷ കമ്മിറ്റി ചെയര്‍മാന്‍അബ്ദുല്‍ അസീസ് അക്കര സ്വാഗതം പറയും. വഖഫ് ബോര്‍ഡ് സി.ഇ.ഒ. ബിഎം.ജമാല്‍, ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാനചെയര്‍മാന്‍ അഡ്വ. ബീരാന്‍കുട്ടി, സംസ്ഥാന മൈനോറിറ്റി ഡയറക്‌ടേര്‍സ് ഡോ.പി. നസീര്‍, കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മിറ്റി മെമ്പര്‍ സലീം കരുവമ്പലം,സംസ്ഥാന ഗ്രാന്റ് ഇന്‍എയ്ഡ് കമ്മിറ്റി മെമ്പര്‍ സുബൈര്‍ നെല്ലിക്കാപ്പറമ്പ്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, സംസ്ഥാന മൈനോറിറ്റി വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ സി. മുഹമ്മദ്കുഞ്ഞി, മൈനോറിറ്റി വിദ്യാഭ്യാസ സമിതി വൈസ് ചെയര്‍മാന്‍ സി.ടി.അബ്ദുല്‍ ഖാദര്‍ പ്രസംഗിക്കും. 

രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന പൊതുയോഗത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍,കര്‍ണാടകവനംവകുപ്പ് മന്ത്രി ബി.രാമനാഥ റൈ, കര്‍ണാടകആരോഗ്യ വകുപ്പ് മന്ത്രി യു.ടി.ഖാദര്‍ പ്രസംഗിക്കും. 

പത്ത് മണിക്ക് സൗജന്യ കാന്‍സര്‍ പരിശോധനാ ക്യാമ്പും അര്‍ബുദ്ധരോഗ അവബോധ ക്ലാസ് നടക്കും. മംഗലാപുരം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓണ്‍കോളജി മംഗലാപുരം സ്‌പെഷ്യാലിറ്റി കാന്‍സര്‍ ഹോസ്പിറ്റല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ക്യാമ്പ് കോട്ടിക്കുളം ജി.യു.പി. സ്‌കൂളില്‍ ഡോ.സുരേഷ്‌റാവു ഉദ്ഘാടനം ചെയ്യും.ഡോ. അബ്ദുല്‍ ഷാ അധ്യക്ഷത വഹിക്കും. ഡോ.ദില്‍ഷാദ് ഹമീദ് സ്വാഗതം പറയും. കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ഡോ.ജലാലുദ്ദീന്‍ അക്ബര്‍ വിഷയംഅവതരിപ്പിക്കും.
പത്രസമ്മേളനത്തില്‍ആഘോഷകമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അക്കര, ജമാഅത്ത് പ്രസിഡണ്ട്കാപ്പില്‍ മുഹമ്മദ് പാഷ, ജലീല്‍ കരിപ്പൊടി, സി. മുഹമ്മദ്കുഞ്ഞി,ഹനീഫ പള്ളിക്കാല്‍,കെ.കെ.ഹമീദ്ഹാജി സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.