Latest News

ബി ജെ പി യുടെ പരിപാടി കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന ബസുകള്‍ക്ക് നേരെ കല്ലേറ്, സ്ത്രീയടക്കം 2 പേര്‍ക്ക് പരിക്ക്

കാസര്‍കോട് : ബി ജെ പി യുടെ ലോക്‌സഭാ മണ്ഡലം സമ്മേളനം കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്ന വാഹനങ്ങള്‍ ഒരു സംഘം തടഞ്ഞു നിര്‍ത്തി കല്ലേറ് നടത്തി. സ്ത്രീയടക്കം രണ്ടു പേര്‍ക്ക് പരിക്കേറ്റു. മാവുങ്കാല്‍ കല്യാണത്തെ തമ്പായി (43), പള്ളോട്ടെ മനോജ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

തലയ്ക്കും മുതുകിനും പരിക്കേറ്റ തമ്പായിയെ മംഗലാപുരം ആശുപത്രിയിലും മനോജിനെ മാവുങ്കാല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെളളിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ചെര്‍ക്കളയില്‍ വെച്ചാണ് സംഭവം. 

ആര്‍ എം എസ്, അയ്യപ്പാസ് എന്നീ ബസുകള്‍ തടഞ്ഞു നിര്‍ത്തി ഒരു സംഘം കല്ലേറു നടത്തുകയായിരുന്നു. കല്ലേറില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പു ചെയ്യുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.