Latest News

കുഞ്ഞുമോന്‍ മുഹമ്മദ് അനീസിന് വേണം കരുണയുളളവരുടെ കൈനീട്ടം

ബദിയഡുക്ക: തലച്ചോറ് വളര്‍ച്ചയുള്ള അഹമ്മദ് അഫീസിന് വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍. പണം കണ്ടെത്താവാതെ നിര്‍ധന കുടുംബം കനിവ് തേടുന്നു. നീര്‍ച്ചാലില്‍ താമസക്കാരനായ ബീജന്തടുക്കയിലെ മൊയ്തീന്‍കുഞ്ഞി-ഫൗസിയ ദമ്പതികളുടെ മകന്‍ നാലുവയസ്സുകാരന്‍ അഹമ്മദ് അഫീസിനാണ് ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ വിധിച്ചത്. 

അഫീസിന് രണ്ട് വയസ് പൂര്‍ത്തിയായപ്പോള്‍ പൂര്‍ണാരോഗ്യത്തോടെ അംഗണ്‍വാടിയില്‍ പോകാന്‍ തുടങ്ങി. മൂന്ന് വയസായപ്പോള്‍ കുട്ടിക്ക് പനിയാണ് തുടങ്ങിയത്. ആരോഗ്യം നഷ്ടപ്പെട്ട് അബോധാവസ്ഥയിലായി. അഫീസിനെ പല ഡോക്ടര്‍മാരെ കൊണ്ടും ചികിത്സിച്ചെങ്കിലും രോഗം അല്‍പം ഭേദപ്പെട്ടെങ്കിലും താമസിയാതെ രോഗം മൂര്‍ച്ഛിച്ചു. മംഗലാപുരം കെ.എം.സി. യിലെ ഡോക്ടര്‍ മുരളീധരന്റെ പരിശോധനയിലാണ് തലച്ചോറ് ക്രമാതീതമായി വളര്‍ന്നിട്ടുണ്ടെന്നും അടിയന്തിരമായി ഓപ്പറേഷന്‍ വേണമെന്നും വിധിച്ചത്. ഒന്നരലക്ഷത്തോളം രൂപ ഓപ്പറേഷനു വേണ്ടിവരുമെന്നാണ് പറയുന്നത്. 

മത്സ്യവില്‍പ്പന നടത്തിവരുന്ന മൊയ്തീന്‍കുഞ്ഞി കുടുംബത്തെ പോറ്റി വളര്‍ത്തുന്നിനുതന്നെ കഷ്ടപ്പെടുന്നതിനിടയിലാണ് മകന്റെ ചികിത്സക്കു കൂടി പണം കണ്ടെത്താനാവാത്ത വിഷമത്തിലാണ്. ഉറവ വറ്റാത്ത ഉദാരമതികളുടെ കനിവ് തേടുകയാണ് ഈ കുടുംബം. സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുകയാണ് ഈ നിര്‍ധന കുടുംബം.
മൊയ്തീന്‍കുഞ്ഞിയുടെ പേരില്‍ വിജയ ബാങ്ക് ബദിയഡുക്ക ശാഖയില്‍ 206601011001752 നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.