കാസര്‍കോട്: അടക്ക കൃഷി നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, മഹാളി രോഗം കാരണം ഉല്പാദന നഷ്ടമുണ്ടായ കര്‍ഷകര്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ 16ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. ഇതിന് മുന്നോടിയായുള്ള സമര പ്രഖ്യാപന കണ്വന്ഷന് കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ചേര്‍ന്നു.
സംയുക്ത കര്‍ഷക സംഘടന കണ്‍വീനര്‍ സി എച്ച് കുഞ്ഞമ്പു സമര പ്രഖ്യാപന രേഖ അവതരിപ്പിച്ചു. ബങ്കളം കുഞ്ഞികൃഷ്ണന് അധ്യക്ഷനായി. എം വി കോമന് നമ്പ്യാര്‍, വി നാരായണന്, പി ജനാര്ദനന് (കര്‍ഷകസംഘം), വി കെ നായര്‍ (കിസാന്‍ സഭ), ബാലകൃഷ്ണന് നമ്പ്യാര്‍ (ഐക്യ കര്‍ഷക സംഘം), മാനുവല്‍ കാപ്പന് (കിസാന്‍ സേന) എന്നിവര്‍ സംസാരിച്ചു. എം അനന്തന് നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment