Latest News

സാമ്രാജ്യത്വ കൊളോണിയന്‍ ശക്തികള്‍ക്കെതിരെ പ്രതികരിച്ചത് മുസ്‌ലിങ്ങള്‍: K.K.N കുറുപ്പ്


ഉദുമ: ഇന്ത്യാ മഹാരാജ്യത്ത് സാമ്രാജ്യത്വ കൊളോണിയന്‍ ശക്തികള്‍ക്കെതിരെ ഏറ്റവും ശക്തിയായി പ്രതികരിച്ചത് മുസ്‌ലിം മതവിഭാഗമായിരുന്നുവെന്ന് പ്രമുഖ ചരിത്രകാരന്‍ കെ.കെ.എന്‍. കുറുപ്പ് പറഞ്ഞു.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍ സാമ്രാജ്യത്വ ശക്തികളുടെ ഹിഡന്‍ അജണ്ടയുണ്ട്. നമ്മുടെ രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ നമുക്കുപയോഗിക്കാന്‍ തരാതെ വെറുതെയിടുന്നത് രാജ്യ വികസനത്തെ മുരടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടിക്കുളം നൂറുല്‍ ഹുദാ മദ്രസ അമ്പതാം വാര്‍ഷികാഘോഷ സമാപനത്തോടനുബന്ധിച്ച് രാജ്യ സുരക്ഷക്കായി കുഞ്ഞാലി മരക്കാറും മലബാര്‍ മാപ്പിളമാരുംപോര്‍ച്ചുഗീസുകാരോട് ഏറ്റുവാങ്ങിയ രക്തസാക്ഷിത്വം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ജമാഅത്ത് മെമ്പര്‍ സിദ്ദീഖ് കരിപ്പൊടി അധ്യക്ഷത വഹിച്ചു.
ജമാഅത്ത് ഖത്തീബ് സിദ്ദീഖ് ദാരിമി സ്വാഗതം പറഞ്ഞു. പ്രൊഫ. എം.എസ്. നായര്‍, പ്രൊഫ. വി.കുട്ട്യന്‍, ബഷീര്‍ അഹമ്മദ്, സലാം കടവത്ത് പ്രസംഗിച്ചു.

 നേരത്തെ ജമാഅത്ത് പ്രസിഡണ്ട് കാപ്പില്‍ മുഹമ്മദ് പാഷ പതാക ഉയര്‍ത്തി. എക്‌സിബിഷന്‍ അഹമ്മദ് ഹസ്സന്‍ ഷാ ഉദ്ഘാടനം ചെയ്തു. ഖത്തീബ് സിദ്ദീഖ്ദാരിമി പ്രാര്‍ത്ഥന നടത്തി. 

വാര്‍ഷികാഘോഷ സമാപനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. ജമാഅത്ത് പ്രസിഡണ്ട് കാപ്പില്‍ മുഹമ്മദ് പാഷ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പള്ളിക്കാല്‍ഷാഫി സ്വാഗതം പറഞ്ഞു. നൂറുല്‍ ഹുദാ ദര്‍സ് വിദ്യാര്‍ത്ഥി മുഹമ്മദ് സിനാന്‍ ഖിറാഅത്തും അബ്ദുല്‍ കരീം ബാഖവി പ്രാര്‍ത്ഥനയും നടത്തി. സിംസാറുല്‍ ഹഖ് ഹുദവി അബൂദാബി പ്രഭാഷണം നടത്തി. കെ.ബി.ഹമീദ് ഹാജി, ഹനീഫ പള്ളിക്കാല്‍, സി.ഹമീദ് ഹാജി, ശരീഫ് കാപ്പില്‍, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, അബ്ദുല്ലക്കുഞ്ഞി കരിപ്പൊടി, ഷാഹുല്‍ ഹമീദ് ദാരിമി, സി.എച്ച്. മുഹമ്മദ് ഫസല്‍, സലാം ഹാജി, മുഹമ്മദ്കുഞ്ഞി കണിയമ്പാടി പ്രസംഗിച്ചു.
നോവും മനസ്സിന് സാന്ത്വനം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വനിത ക്ലാസ് നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷീബ ഉദ്ഘാടനംചെയ്തു. ഉമ്മല്‍ അമീന അധ്യക്ഷത വഹിച്ചു. ആയിശത്ത് ശബ്‌ന സ്വാഗതം പറഞ്ഞു. മുഹ്‌സിന യാസ്മിന്‍ ചുഴലി വിഷയാവതരണം നടത്തി. 
മാപ്പിളപ്പാട്ടിന്റെ നാള്‍വഴികള്‍ കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.  പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അസീസ് തായിനേരി, ഫൈസല്‍ എളേറ്റില്‍, വി.ടി. മുഹമ്മദലി, ശരീഫ് തൃക്കരിപ്പൂര്‍ സംസാരിച്ചു. 

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കസ്തൂരി ഉദ്ഘാടനം ചെയ്തു. സി. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. അസീസ് ഹാജി അക്കര സ്വാഗതം പറഞ്ഞു. കബീര്‍ ഫൈസി ചെറുകോട്, എ. ബാലകൃഷ്ണന്‍, കൊപ്പല്‍ ചന്ദ്രശേഖരന്‍, ഫാദര്‍ നിക്‌സണ്‍, എം. രാമചന്ദ്രന്‍, വളപ്പില്‍ ചന്ദ്രന്‍ കാരണവര്‍, സത്യന്‍ പൂച്ചക്കാട്, ക്യാപ്റ്റന്‍ കുഞ്ഞമ്പു, കരുണാകരന്‍ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.