കെ.എല്‍. 14 എം. 3880 നമ്പര്‍ റിറ്റ്‌സ് കാറില്‍ പൈവളിഗെയിലേക്ക് വരികയായിരുന്ന അസീസിനെ ചേവാര്‍ റോഡ് ജംഗ്ഷനില്‍ വെച്ച് എതിരെ വന്ന കെ.എല്‍. 13 ഡി 8824 നമ്പര്‍ അമ്പാസിഡര്‍ കാറിലെത്തിയ സംഘം റിട്‌സ് കാറില്‍ ഇടിച്ച് നിര്‍ത്തുകയും കാറില്‍ നിന്നും ഇറങ്ങിയോടിയ അസീസിനെ പിറകില്‍ നിന്നും കഴുത്തിന് വെട്ടുകയായിരുന്നു. അസീസ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
സി.പി.എം. പ്രവര്‍ത്തകനായിരുന്ന അസീസിന് ഇപ്പോള്‍ രാഷ്ട്രീയവുമായി ബന്ധമില്ല. ചാരായ കേസിലടക്കം നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് അസീസ്. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പ്രാഥമിക നിഗമനം. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന് സംശയം. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള സി.ഐ. സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘവും മറ്റു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹത്തിന് പോലീസ് കാവലേര്‍പെടുത്തി.
ഞായറാഴ്ച രാവിലെ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. അക്രമികളെത്തിയ അമ്പാസിഡര്‍ കാര്‍ അവിടെതന്നെ ഉപേക്ഷിച്ച നിലയിലാണ്. അക്രമികള്‍ ഇരുളില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment