കോഴിക്കോടിന്റെ പരിചയസമ്പത്തിനുമുന്നില്‍ ഇഞ്ചോടിഞ്ച് പൊരുതി ആതിഥേയര്‍ രണ്ടാംസ്ഥാനക്കാരായി. കലോത്സവത്തിന്റെ 54ാം പതിപ്പില്‍ അവസാനനാള്‍; മൂന്നിനങ്ങള്‍ ബാക്കിനില്‍ക്കെ ഇരുടീമുകള്‍ക്കും തുല്യപോയിന്റ്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ 926 പോയിന്റോടെയാണ് കോഴിക്കോട് അവസാന കുതിപ്പില്‍ കിരീടം തൊട്ടത്. പാലക്കാടിന് 920 പോയിന്റ് ലഭിച്ചു. 918 പോയിന്റുള്ള തൃശൂര്‍ മൂന്നും 902 പോയിന്റ് നേടി മലപ്പുറം നാലും സ്ഥാനം നേടി. കണ്ണൂര്‍ 872, കോട്ടയം 846, എറണാകുളം 842, ആലപ്പുഴ 832, കൊല്ലം 822, കാസര്‍കോട് 818, തിരുവനന്തപുരം 804, വയനാട് 782, പത്തനംതിട്ട 745, ഇടുക്കി 724.
ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് 91 പോയിന്റോടെ മികച്ച സ്കൂളായി. ഹയര്‍സെക്കന്‍ഡറിയില്‍ ആലപ്പുഴ മാന്നാര്‍ എന്‍എസ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനാണ്(126) ഈ നേട്ടം.
അറബിക് കലോത്സവത്തില്‍ കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ 95 പോയിന്റോടെ സംയുക്ത ജേതാക്കളായി. സംസ്കൃതോത്സവത്തില്‍ മലപ്പുറവും കോട്ടയവും സംയുക്ത ജേതാക്കള്‍(95).
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി വിജയികളെ അനുമോദിച്ചു. അടുത്ത കലോത്സവവേദി എറണാകുളമാണെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പ്രഖ്യാപിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment