Latest News

സീറോ ലാന്റ്; അന്യജില്ലക്കാര്‍ക്ക് സ്ഥലം നല്‍കരുത്: എ. അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട്: സീറോ ലാന്റ് പദ്ധതി പ്രകാരം ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് വീതം സ്ഥലം നല്‍കാനുള്ള പദ്ധതിയില്‍ അന്യജില്ലക്കാരെ ഉള്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

സീറോ ലാന്റ് പദ്ധതി പ്രകാരം നാല്‍പതിനായിരത്തോളം അപേക്ഷകളാണ് ജില്ലയില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ പതിനേഴായിരം അപേക്ഷകളും ജില്ലക്ക്പുറത്തുനിന്നുള്ളവരുടേതാണ്. ജില്ലയില്‍സ്വന്തമായി ഭൂമിയില്ലാത്ത മുപ്പതിനായിരത്തിലേറെ കുടുംബങ്ങള്‍ ഉള്ളപ്പോഴാണ് അന്യജില്ലക്കാരെപരിഗണിച്ച് ഭൂമി വിതരണം ചെയ്യാന്‍ റവന്യു അധികൃതര്‍ നീക്കമാരംഭിച്ചിട്ടുള്ളത്. ഇത് ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. മതിയായ അറിവും ബോധവല്‍ക്കരണവും ഇല്ലാത്തതിനാല്‍ ജില്ലയിലെ ആയിരക്കണക്കിനാളുകള്‍ക്ക്‌സീറോ ലാന്റ് പദ്ധതി പ്രകാരമുള്ള ഭൂമിക്കായി അപേക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.
ഭൂമി നല്‍കുന്നതിന് അന്യ ജില്ലക്കാരെ പരിഗണിക്കരുതെന്ന ജില്ലയിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യം നിരാകരിച്ചുകൊണ്ടാണ് റവന്യു വകുപ്പ് അപേക്ഷകരുടെ നിലവിലെ സ്റ്റാറ്റസ് എന്താണെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഭൂരഹിതരില്ലാത്ത കേരളമെന്ന യു.ഡി.എഫ്.സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതി അട്ടിമറിച്ച് ജില്ലയിലെ ഭൂരിപക്ഷം ഭൂരഹിതരെ ഒഴിവാക്കി അന്യ ജില്ലാക്കാരെ തിരുകി കയറ്റി ഭൂമി നല്‍കാനുള്ള ആസൂത്രിത നീക്കത്തില്‍നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.