കാസര്‍ഗോഡ്: നിയമനം സ്ഥിരപ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ട അധ്യാപകനെ കാസര്‍ഗോട്ടെ കേന്ദ്ര സര്‍വ്വകലാശാല വീണ്ടും പീഡിപ്പിക്കുന്നു. ഉത്തരവിറങ്ങി ഒരു മാസം പിന്നിട്ടിട്ടും നിയമനം സ്ഥിരപ്പെടുത്താത്ത സര്‍വ്വകലാശാല ശമ്പള സ്‌കെയില്‍ നിജപ്പെടുത്താനും തയ്യാറായില്ല. കംപാരിറ്റീവ് ലിറ്ററേച്ചര്‍ വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്ന ഡോ പ്രസാദ് പന്ന്യനെതിരെയാണ് സര്‍വ്വകലാശാല തുടര്‍ച്ചയായി പീഢനം നടത്തുന്നത്.
പോണ്ടിച്ചേരി സര്‍ക്കാരില്‍ നിന്നും 2009 ല്‍ ഡപ്യൂട്ടേഷനിലാണ് ഡോ പ്രസാദ് പന്ന്യന്‍ കേന്ദ്ര സര്‍വ്വകലാശാലയില്‍ എത്തുന്നത്. തുടര്ന്ന് 2011 ല്‍ നടന്ന നിയമനത്തില്‍ രണ്ടാം റാങ്കോടെ അസോസിയേറ്റ് പ്രഫസറായി കംപാരിറ്റീവ് ലിറ്ററേച്ചര്‍ വിഭാഗത്തില്‍ നിയമനവും നേടി. എന്നാല്‍ പ്രസാദിന്റെര നിയമനം സ്ഥിരപ്പെടുത്താന്‍ സര്‍വ്വകലാശാല തയ്യാറായില്ല.
ശമ്പള സ്‌കെയില്‍ നിജപ്പെടുത്തുകയോ പ്രബോഷന്‍ ലിസ്റ്റില്‍ പ്രസാദിനെ ഉള്‌പ്പെടുത്തുകയോ ചെയ്തില്ല. തുടര്ന്ന് പ്രസാദിനെ ഒഴിവാക്കാന്‍ സര്‍വ്വകലാശാല വി.സിയുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങി. നിയമനത്തിന് അപേക്ഷ നല്‍കുമ്പോള്‍ വേണ്ടിയിരുന്ന അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയത്തിനു പകരം എട്ട് വര്ഷടത്തെ പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനും പ്രസാദിനോട് സര്‍വ്വകലാശാല ആവശ്യപ്പെട്ടു.
ഇതോടെ പ്രസാദ് സര്‍വ്വകലാശാലയ്‌ക്കെതിരേ ഹൈക്കോടതിയെ സമീപിച്ചു. നവംബര്‍ 28 ന് പ്രസാദിന്റെ നിയമനം സ്ഥിരപ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ സര്‍വ്വകലാശാല തയ്യാറായില്ല. അതിനിടെ ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ വി.സിയുടെ നേതൃത്വത്തില്‍ നീക്കവും ആരംഭിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാനും സര്‍വ്വകലാശാല നീക്കം ആരംഭിച്ചതായാണ് സൂചന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Centrel Univercity College, Kasargod, Court
No comments:
Post a Comment