കോഴിക്കോട്: സോഷ്യല്‍ മാധ്യമം ഫേസ്ബുക്കിലൂടെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയ യുവ അഭിഭാഷകയെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് ബാര്‍ അസോസിയേഷന്‍ അംഗം വടകര സ്വദേശിനി എം. അണിമയെയാണ് ഒരുമാസത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ജോലിസ്ഥലത്ത് യുവതികള്‍ക്കുനേരെയുള്ള അഭിഭാഷകരുടെ പെരുമാറ്റത്തെക്കുറിച്ചായിരുന്നു അണിമയുടെ പോസ്റ്റ്. ഇത്തരം അഭിഭാഷകരെ പൊങ്ങന്മാര്‍ എന്ന് വിളിക്കുകയും ചെയ്തു. ഇതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത് എന്നാണ് കരുതുന്നത്.
ഒക്ടോബറില്‍ പോസ്റ്റിട്ട് രണ്ട് മാസത്തിന് ശേഷമാണ് ബാര്‍ അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പരീക്ഷ നടക്കുന്നതിനാല്‍ വിശദീകരണം നല്‍കാന്‍ സമയം നല്‍കണമെന്ന് അപേക്ഷിച്ചു. എന്നാല്‍ അസോസിയേഷന്‍ തയ്യാറായില്ല. തനിക്ക് പറയാനുള്ളത് കേള്‍ക്കുകപോലും ചെയ്യാതെയാണ് ഇപ്പോള്‍ ഒരു മാസത്തേക്ക് പുറത്താക്കിയിട്ടുള്ളതെന്ന് അണിമ പറഞ്ഞു.
”ബാറിലെ മുഴുവന്‍ അഭിഭാഷകരേയും ഉദ്ദേശിച്ചിട്ടില്ല. സ്ത്രീകള്‍ക്ക് നീതി നേടിക്കൊടുക്കേണ്ടവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അപലപനീയമാണ്”അണിമ പറയുന്നു. അതേസമയം, ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും അസോസിയേഷനിലെ കാര്യങ്ങള്‍ പുറത്ത് പറയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Advt, Anima Muyarath, Face Book, Suspension
No comments:
Post a Comment