ഉദുമ : തൃക്കണ്ണാട് കടപ്പുറത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നേതൃത്ത്വത്തില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തൃക്കണ്ണാട് കടപ്പുറത്ത് നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപെട്ട് ഹിന്ദു ഐക്യവേദി നേതൃത്തില്‍ പഞ്ചായത്ത് അതികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിനാലാണ് മാര്‍ച്ച് നടത്തിയത്.
ഹിന്ദു ഐക്യവേദി ഹൊസ്ദുര്‍ഗ് താലൂക്ക് പ്രസിഡണ്ട് പ്രദീപ്.എം കൂട്ടക്കനി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സ്ഥാനിക സമിതി സെക്രട്ടറി മഞ്ജുനാഥ് അദ്ധ്യക്ഷത വഹിച്ചു. ബിജു മോഹനന്‍ സ്വാഗതവും, സുമേഷ് കോട്ടിക്കുളം നന്ദിയും പറഞ്ഞു. സുജിത്ത്, വിനോദ്, ശ്രീരാഘ്, കിരണ്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ നേതൃത്ത്വം നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thrikkannad, Panjayath Office
No comments:
Post a Comment