Latest News

'ഒരുമ'യുടെ തണലില്‍ അനാഥ പെണ്‍കുട്ടിക്ക് മംഗല്യ ഭാഗ്യം

കാഞ്ഞങ്ങാട്: സൗത്ത്‌ ചിത്താരിയിലെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന്‌ ആറുമാസങ്ങള്‍ക്ക് മുമ്പ് രൂപീകരിച്ച ഒരുമ എജുക്കേഷണല്‍ & ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ അനാഥയും നിര്ധനയുമായ പെണ്‍കുട്ടിയുടെ കണ്ണീരൊപ്പാന്‍ മുന്നിട്ടിറങ്ങിയത് മാത്യക സ്യഷ്ടിച്ചു. കൊടോം ബേളൂര്‍ പഞ്ചായത്തിലെ ഇരിയ
സ്വദേശിനിയായ പെണ്‍കുട്ടിക്ക് മംഗല്യ ഭാഗ്യം ഒരുക്കിയാണ് ഒരുമ എജുക്കേഷണല്‍ & ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ മാത്യകയായത്. പെണ്‍കുട്ടിയുടെ വിവാഹത്തിന് ആവശ്യമായ സാമ്പത്തീക സഹായം ഒരുമ എജുക്കേഷണല്‍ & ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ നല്‍കി. രണ്ട് ലക്ഷത്തി ഏഴായിരത്തി നൂറ് (207100) രൂപയാണ് വിവാഹ ധനസഹായമായി ഒരുമ ഭാരവാഹികള്‍ കൈമാറിയത്. 

ഒരുമയുടെ നാട്ടിലെയും വിദേശത്തെയും പ്രവര്ത്തകരാണ് പണം സ്വരൂപിച്ചത്. പ്രസ്തുത തുക ഇരിയ
മുസ്ലിം ജമാ അത്ത് സെക്രട്ടറി അബ്ദുല്‍ കരീം കാനത്തിന് ഒരുമ എജുക്കേഷണല്‍ & ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ പ്രസിഡണ്ട് യൂറോ കുഞ്ഞബ്ദുള്ള കൈമാറി. ഇരിയ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ഇബ്രാഹീം ഹാജി ഏഴാംമൈല്‍, ജോ.സെക്രട്ടറി ടി.കെ.ഉമ്മര്‍, മഹമൂദ് ഇരിയ, 'ഒരുമ' ഭാരവാഹികളായ ഹബീബ് കൂളിക്കാട്, ഇഖ്‌ബാല്‍ കൂളിക്കാട്, റിയാസ് ചിത്താരി, അന്‍വര്‍ ഹസ്സന്‍ എം.കെ, ഹാറൂണ്‍ ചിത്താരി, അന്‍സാരി മാട്ടുമ്മല്‍, നബീല്‍ ബടക്കന്‍, ഉസാമത്ത്.എം.എസ് എന്നിവര്‍ സംബന്ധിച്ചു.
ചുരുങ്ങിയ കാലയളവില്‍ പാവപ്പെട്ടവര്‍ക്കിടയില്‍ ആഴ്നിറങ്ങി സാമൂഹ്യ പ്രവര്‍ത്തനം നടത്തി ഒരുമ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സമൂഹത്തില്‍ ദൈന്യത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി ഒരുമ നടപ്പിലാക്കിയ 'ഒരുമ റേഷന്‍ പദ്ധതി ' മറ്റു സംഘടനകള്‍ക്ക് മാത്യകയാണ്. സമൂഹത്തിലെ വളരെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം തോറും രണ്ടായിരം രൂപയില്‍കുറയാത്ത ഭക്ഷണസാധനങ്ങള്‍ നല്‍കുന്ന പദ്ധതിയാണിത്‌, ഇപ്പോള്‍ ഇരുപതോളം കുടുംബങ്ങള്‍ ഒരുമയുടെ റേഷന്‍ പദ്ധതിയുടെ തണലിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kanhangad south Chithari, Oruma Education & charitable Foundation.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.