Latest News

അന്യസമുദായക്കാരനുമായുള്ള പ്രണയം: ശിക്ഷയായി നാട്ടുകൂട്ടത്തിന്റെ ഉത്തരവ് കൂട്ടമാനഭംഗം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ബും ജില്ലയില്‍ ആദിവാസി പെണ്‍കുട്ടിയെ പന്ത്രണ്ട് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്തു. അന്യ സമുദായക്കാരനായ യുവാവുമായി പ്രണയബന്ധത്തില്‍ പെട്ടതിന്റെ ശിക്ഷയായി നാട്ടുകൂട്ടം ഉത്തരവിട്ടതിനെ തുടര്‍ന്നാണ് 12 പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്.

പശ്ചിമബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെ ബിര്‍ബും ജില്ലയിലെ സുബല്‍പുര്‍ ഗ്രാമത്തിലാണ് ദുരന്തം നടന്നത്.

പ്രണയത്തിനുള്ള ശിക്ഷയായി 2000 രൂപ പിഴയടക്കാനായി പെണ്‍കുട്ടിയുടെ കുടുംബത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാനുള്ള സാമ്പത്തിക ശേഷി ഇല്ലെന്നറിയിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്യാനുത്തരവിട്ടത്.

ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഗുരുതരമായ നിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കുറ്റക്കാരായ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതേ സ്ഥലത്ത് നാല് വര്‍ഷം മുമ്പ് അന്യ സമുദായത്തില്‍ പെട്ട യുവാവിനെ പ്രണയിച്ചതിന് യുവതിയെ പൊതു സ്ഥലത്ത് വെച്ച് നഗ്നയാക്കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Love, Panishment, Rape

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.