Latest News

വികസന സന്ദേശയാത്രയുടെ രണ്ടാംദിവസത്തെ പര്യടനം കാസര്‍കോട്ട്‌ സമാപിച്ചു

കാസര്‍ഗോഡ്: ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ നയിക്കുന്ന രാഷ്ട്രീയ-വികസന സന്ദേശയാത്രയുടെ രണ്ടാംദിവസത്തെ പര്യടനം കാസര്‍ഗോട്ട് സമാപിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ജി നാരായണന്‍ അധ്യക്ഷനായിരുന്നു. ഡി സി സി വൈസ് പ്രസിഡണ്ട് പി എ അഷറഫ് അലി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ആര്‍ ഗംഗാധരന്‍, സിലോണ്‍ അഷറഫ്, കെ ഖാലിദ്, കരുണ്‍ താപ്പ, ഖാദര്‍ നുള്ളിപ്പാടി, ഫിറോസ് അണങ്കൂര്‍, ഉമേശ് അണങ്കൂര്‍ സംസാരിച്ചു. ജാഥാനായകനും ഡി സി സി പ്രസിഡണ്ടുമായ അഡ്വ.സി കെ ശ്രീധരന്‍ സ്വീകരണത്തിനു നന്ദി പറഞ്ഞു.

ചൊവ്വാഴ്ചത്തെ പര്യടന പരിപാടി ബദിയഡുക്കയില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി ടി ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കല്ലഗെ ചന്ദ്രശേഖര റാവു അധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡണ്ട് ബി രാമ പാട്ടാളി, ജയശ്രീ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൃഷ്ണഭട്ട്, ഗംഗാധര ഗോളിയടുക്ക സംസാരിച്ചു.

കുമ്പടാജെയില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ആനന്ദ കെ മൗവ്വാര്‍ അധ്യക്ഷനായിരുന്നു. ശ്യാംഭട്ട്, അബൂബക്കര്‍ ഹാജി, എലിസബത്ത് ക്രാസ്റ്റ, കൃഷ്ണശര്‍മ, പി ജി ചന്ദ്രഹാസ റൈ, കേശവ വൈദ്യര്‍, സവാദ് സംസാരിച്ചു. കിന്നിംഗാറില്‍ മണ്ഡലം കോണ്‍ഗ്രസ് പി കെ ഷെട്ടി അധ്യക്ഷനായിരുന്നു. ജാഥാനായകനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നോട്ടുമാലയും ഷാളുമണിയിച്ച് സ്വീകരിച്ചു .

മുള്ളേരിയയില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ വാരിജാക്ഷന്‍ അധ്യക്ഷനായിരുന്നു. എ ജി നായര്‍, വേണുഗോപാലന്‍ മാസ്റ്റര്‍, രാധാകൃഷ്ണ ഭട്ട്, സി ഇബ്രാഹിം, കെ പി ബലരാമന്‍, കൃഷ്ണന്‍ മണിയാണി, കുസുമം ടീച്ചര്‍, ജയലക്ഷ്മി സംസാരിച്ചു.

ചെര്‍ക്കളയില്‍ മണ്ഡലം പ്രസിഡണ്ട് എം പുരുഷോത്തമന്‍ നായര്‍ അധ്യക്ഷനായിരുന്നു. സി വി ജെയിംസ്, എ ഗോവിന്ദന്‍ നായര്‍, വിനോദ്കുമാര്‍ പള്ളയില്‍വീട്, ഖാന്‍ പൈക്ക, അച്ചേരി ബാലകൃഷ്ണന്‍, എം ഭവാനി, കുഞ്ഞികൃഷ്ണന്‍ നായര്‍, മൊയ്തു ഹാജി സംസാരിച്ചു.

ഉളിയത്തടുക്കയില്‍ മണ്ഡലം പ്രസിഡണ്ട് എം രാജീവന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, അഡ്വ. യു എസ് ബാലന്‍, ബ്ലോക്ക് പ്രസിഡണ്ട് ആര്‍ ഗംഗാധരന്‍, പ്രശാന്ത് മാസ്റ്റര്‍, മഹമൂദ് വട്ടയക്കാട്, കുസമം ചേനക്കോട്, കെ അബ്ബാസ് ഹാജി, കെ എം എംഹനീഫ, ടി ശങ്കരന്‍, പി എ അബ്ദുള്‍ റസാഖ്, ബി എ അബ്ദുല്ല, എം താരാനാഥ് മധൂര്‍, ഇ അമ്പിളി, എ ജമീല സംസാരിച്ചു.

മൊഗ്രാല്‍പുത്തൂരില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഹമീദ് കമ്പാര്‍ അധ്യക്ഷനായിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ സന്ദേശയാത്രയെ വരവേറ്റു.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ പി എ അഷറഫ് അലി, തച്ചങ്ങാട് ബാലകൃഷ്ണന്‍, പി കെ ഫൈസല്‍, ബാലകൃഷ്ണ വോര്‍കുഡ്‌ലു, സൈമണ്‍ പള്ളത്തുകുഴി, എ എ കയ്യംകൂടല്‍, അഡ്വ. കെ കെ രാജേന്ദ്രന്‍, അഡ്വ. സുബ്ബയ്യ റൈ, അഡ്വ. സേനാപതി വേണു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സാജിദ് മൗവ്വല്‍, കെ എസ് യു ജില്ലാ പ്രസിഡണ്ട് ബി പി പ്രദീപ്കുമാര്‍, പെരിയ ബാലകൃഷ്ണന്‍, അഡ്വ. ശ്രീജിത്ത് മാടക്കല്‍, ഹക്കീംകുന്നില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വികസന സന്ദേശയാത്രയുടെ നായകന്‍ അഡ്വ. സി കെ ശ്രീധരന്‍ സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, C.K. Sreedharan, ,Kasargod

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.