Latest News

ഫേസ്ബുക്ക് അപവാദം: യുവതിയുടെ ആത്മഹത്യ ഭര്‍തൃപീഡനം മൂലമെന്ന് രതീഷ്‌


ആലപ്പുഴ: ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചെന്ന കാരണത്താല്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് ആരോപണവിധേയനായ രതീഷ്. യുവതി ആത്മഹത്യചെയ്യാന്‍ മാത്രം താനൊന്നും ചെയ്തിട്ടില്ലെന്നും ഭര്‍തൃപീഡനം മൂലമാണ് അവര്‍ ആത്മഹത്യ ചെയ്തതെന്നും രതീഷ് പറയുന്നു.

തന്റെ അമ്മയെയും ഭാര്യയെയും ഫേസ്ബുക്കിലൂടെ യുവതിയുടെ സഹോദരന്‍ അപമാനിച്ചു. ഇതിന് മറുപടി കൊടുക്കുക മാത്രമാണ് ചെയ്തതെന്നും യുവതിക്കെതിരെ മോശമായ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും രതീഷ് പറഞ്ഞു.

യുവതിയുടെ സഹോദരനും, ഒരു രാഷ്ട്രീയക്കാരനും, ഒരു പൊലീസുകാരനുമാണ് തനിക്കെതിരായ നീക്കത്തിന് പിന്നില്‍. തന്നെ അനാവശ്യമായി സംഭവത്തിലേക്ക് വലിച്ചഴയ്ക്കുകയാണെന്നും രതീഷ് വ്യക്തമാക്കി. നേരത്തെ ചേരാനെല്ലൂര്‍ പൊലീസ് തന്നെ വിളിച്ചിരുന്നതായും രതീഷ് വെളിപ്പെടുത്തി.

ആലപ്പുഴ തോട്ടപ്പിള്ളി സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. അപമാനിച്ച രതീഷിനെതിരെ യുവതി നേരത്തെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് യുവതിയുടെ ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

യുവതിയുടെ സഹോദരനുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന വ്യക്തിയാണ് രതീഷ്. ഇരുവരും തമ്മിലുള്ള വൈരാഗ്യമാണ് ഫേസ്ബുക്ക് അധിക്ഷേപത്തിലേക്കും പോലീസ് കേസിലേക്കും പിന്നീട് ആത്മഹത്യയിലും കലാശിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Face Book, Suiside

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.