കാഞ്ഞങ്ങാട്: ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വീസിനെതിരെ സ്വകാര്യ ബസുകാര്‍ പ്രതികരിച്ചതില്‍ ഓട്ടോറിക്ഷക്കാര്‍ക്ക് അസഹിഷ്ണുത. ബുധനാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം കളക്ടറുടെ ഉറപ്പിനെതുടര്‍ന്നു നിര്‍ത്തിവച്ചെങ്കിലും കാഞ്ഞങ്ങാട് നഗരത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികളും ബസ് ജീവനക്കാരും ഏറെ നേരം നഗരത്തില്‍ ഏറ്റുമുട്ടി.
മൂന്നില്‍ കൂടുതല്‍ ആളുകളെ ഓട്ടോറിക്ഷകളില്‍ കയറ്റുതിനു ആര്‍ടിഒ അധികൃകര്‍ പിഴ ഈടാക്കുകയാണെന്നും ഇങ്ങനെയാണെങ്കില്‍ ബസുകള്‍ ആളുകളെ കുത്തിനിറച്ചു സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്നുമായിരുന്നു ഓട്ടോതൊഴിലാളികളുടെ ശാഠ്യം. വിവരമറിഞ്ഞു ഹൊസ്ദുര്‍ഗ് എസ്‌ഐ ജോസും സംഘവും നഗരത്തിലെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു.
അതേസമയം ഓട്ടോത്തൊഴിലാളികളുടെ പ്രകോപനപരമായ നീക്കം തൊഴിലാളി നേതാക്കളെയും ചൊടിപ്പിച്ചു. ഇവരാണു പിന്നീട് ഓട്ടോക്കാരെ പിന്തിരിപ്പിച്ചത്. ബസ് ജീവനക്കാര്‍ ഓട്ടോക്കാരോടു കോടതിയില്‍ പോകാനും ആവശ്യപ്പെടുന്നുണ്ടായിരുന്നു. ബസ് ജീവനക്കാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്നു സിഐ പി.കെ.സുധാകരന്‍ ഓട്ടോസ്റ്റാന്‍ഡിലെത്തി ബസുകള്‍ തടഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും പരാതിയുണ്ടെങ്കില്‍ ആര്‍ടിഒയോടു പരാതിപ്പെടാമെന്നും അറിയിച്ചു.
കൂടാതെ നിയമം കൈയ്യിലെടുക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കും തൊഴിലാളി നേതാക്കള്‍ക്കുമെതിരെ നടപടിയെടുക്കുമെന്നു മുന്നറിയിപ്പു നല്‍കാനും സിഐ മറന്നില്ല. ജോയിന്റ് ആര്‍ടിഒ കെ.ബാലകൃഷ്ണനും പിന്നീട് ഓട്ടോസ്റ്റാന്‍ഡിലെത്തിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kanhangad, Clash, Auto Drivers, Private Bus, Police

No comments:
Post a Comment