കോഴിക്കോട്: ജയിലില്‍ കഴിയവേ തന്നെ കാണാന്‍ സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതി മാഹി സ്വദേശി ഫയസ് എത്തിയിട്ടില്ലെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനന്റെ വാദം പൊളിയുന്നു.
കോഴിക്കോട് ജില്ലാ ജയിലിലെ സിസി ടിവിയില്‍ ഫയസും മോഹനനും കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് മോഹനന്റെ വാദം ശരിയല്ലെന്ന് വ്യക്തമായത്.കഴിഞ്ഞ വര്‍ഷം ജൂണ്‍ എട്ടിനാണ് ഫയസ് അറബി വേഷവും ധരിച്ച് ജില്ലാ ജയിലില്‍ എത്തിയത്.
ഉച്ചയ്ക്ക് ശേഷം 2.45ന് എത്തിയ ഇയാള്‍ ജയില്‍ കവാടം കടക്കുന്നതു മുതല്‍ വെല്‍ഫയെര്‍ ഓഫീസറുടെ മുറിയിലേയ്ക്ക് പോകുന്നതിന്റെയെല്ലാം ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തി പുറത്തിറങ്ങിയ ഫയസിന് പിന്നാലെ രണ്ടു സെക്കന്‍ഡുകള്‍ക്കുള്ളില്‍ മോഹനനും ഇറങ്ങി വരുന്നതിന്റെ ദൃശ്യങ്ങളും സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോചനാ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത മോഹനന്‍ ജില്ലാ ജയിലില്‍ തടവില്‍ കഴിയുമ്പോഴായിരുന്നു സന്ദര്‍ശനം. സ്വര്‍ണകടത്തു കേസില്‍ ഫയസ് അറസ്റ്റിലാകുന്നതിന് രണ്ടു മാസം മുമ്പായിരുന്നു ഇയാളുടെ ജയില്‍ സന്ദര്‍ശനം.പി.മോഹനന്‍, കൊലയാളി സംഘാംഗങ്ങളായ കൊടി സുനി, കിര്‍മാണി മനോജ്, ടി.കെ. രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി എന്നിവരെയും ജയിലില്‍ ഇയാള്‍ സന്ദര്‍ശിച്ചിരുന്നു.
ജയില്‍ ചട്ടം ലംഘിച്ചായിരുന്നു സന്ദര്‍ശനമെന്ന ആരോപണവും ഇതിനിടയില്‍ ഉയര്‍ന്നു. ജയിലിലെത്തിയ ഫയസിന് വിഐപി പരിഗണന നല്‍കിയാണ് ജയില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഫയസ് ജയിലില്‍ സന്ദര്‍ശിച്ച സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അന്ന് ജയില്‍ ഡിജിപി, എഡിജിപി എന്‍.ശങ്കര്‍ റെഡിക്ക് കത്തയച്ചിരുന്നു.
അതേസമയം ജയിലില്‍ ഫയസ് മോഹനനുമായി ചര്‍ച്ച നടത്തിയ സംഭവം വ്യാജമാണെന്നും മാധ്യമങ്ങള്‍ നടത്തിയ അപവാദമാണെന്നുമായിരുന്നു മോഹനനും സിപിഎം നേതാക്കളും ആരോപിച്ചിരുന്നത്. ഫയസ് തന്നെ സന്ദര്‍ശിച്ചിരുന്നില്ലെന്നാണ് മോഹനന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. ഫയസുമായി തനിയ്ക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ തള്ളിക്കളയുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന ദൃശ്യങ്ങള്‍.
ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ടതോടെ മോഹനനും അദ്ദേഹത്തിന്റെ ഭാര്യയും കുറ്റിയാടി എംഎല്‍എയുമായ കെ.കെ ലതികയും കഴിഞ്ഞ 22ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുടുംബത്തെ പോലീസുകാര്‍ വേട്ടയാടിയെന്നും തങ്ങള്‍ ഭരണകൂട ഭീകരതയുടെ ഇരകളാവുകയും ചെയ്യുകയായിരുന്നുവെന്നാണ് അറിയിച്ചിരുന്നത്.
ഒന്നര വര്‍ഷത്തോളം കുടുംബത്തെ വേട്ടയാടിയെന്നാണ് ലതിക പറഞ്ഞിരുന്നത്. എന്നാല്‍ ജയിലിലായിരുന്നപ്പോള്‍ സ്വര്‍ണകടത്തു കേസിലെ പ്രതിയായ ഫയസ് തന്നെ കാണുന്നതിനായി ജയിലില്‍ എത്തിയിരുന്നുവെന്ന വാര്‍ത്ത നല്‍കി പീഡിപ്പിച്ചു. ഇത് ശരിയല്ലെന്നും ഇയാളുമായി തനിയ്ക്ക് ഒരു ബന്ധവുമില്ലെന്നും മോഹനന്‍ പറഞ്ഞിരുന്നു. തന്നെ കാണാന്‍ ഫയസ് വന്നിരുന്നുവോ എന്ന് തെളിയിക്കാന്‍ ജയിലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നും അദ്ദേഹം കഴിഞ്ഞ 22ന് ജയില്‍ മോചിതനായ ശേഷം കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഈ വാദം ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ദൃശ്യങ്ങള്‍. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിനെ കുടുക്കി വേട്ടയാടാന്‍ ശ്രമിച്ചവര്‍ നിരാശരായിയെന്നായിരുന്നു അന്ന് സിപിഎം നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, P.Mohanan, Fayas, CPM

No comments:
Post a Comment