കാഞ്ഞങ്ങാട്: തലശ്ശേരി ധര്‍മ്മടത്ത് നിന്ന് ദുരൂഹസാഹചര്യത്തില്‍ നാടു വിട്ട രണ്ട് കോളേജ് വിദ്യാര്‍ത്ഥിനികളെയും ഒരു വിദ്യാര്‍ത്ഥിയെയും പൂര്‍വ്വവിദ്യാര്‍ത്ഥിയെയും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി.
പൂര്‍വ്വ വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശി മഞ്ജുനാഥ്, ബ്രണ്ണന്‍ കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനികളായ കൊടുവള്ളി റസ്റ്റ്ഹൗസിന് സമീപത്തെ 19കാരി, പൊന്ന്യം സ്വദേശിനിയായ പത്തൊമ്പതുകാരി, രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായ പെരിങ്ങോം സ്വദേശി എന്നിവരെയാണ് ഹോസ്ദുര്‍ഗ് പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ചയാണ് വിദ്യാര്‍ത്ഥിനികളെയും വിദ്യാര്‍ത്ഥികളെയും കാണാതായത്. പെരിങ്ങോം സ്വദേശിയായ വിദ്യാര്‍ത്ഥി പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച രണ്ട് വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് തന്നെ ധര്‍മ്മടം തുരുത്തിലേക്ക് വിളിച്ചുവരുത്തി, അവിടെ താന്‍ എത്തിയപ്പോള്‍ തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. അവരെ താന്‍ ആശ്വസിപ്പിച്ച് തുരുത്തില്‍ നിന്ന് പുറത്ത് കൊണ്ടുവന്നു. തുടര്‍ന്ന് സുഹൃത്തും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ മഞ്ജുമാഥിനെ പയ്യന്നൂരിലേക്ക് വിളിച്ചുവരുത്തി. ചൊവ്വാഴ്ച നാലുപേരും പയ്യന്നൂരില്‍ താമസിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അവിടെ നിന്ന് തീവണ്ടി മാര്‍ഗം കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷനില്‍ എത്തുകയായിരുന്നു.
ഹോസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്ത ഇവരെ ഉച്ചയോടെ ധര്‍മ്മടം പോലീസ് ഏറ്റുവാങ്ങി. വിദ്യാര്‍ത്ഥികള്‍ പറയുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് നിഗമനം. ധര്‍മ്മടം പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kanhangad, Students, Escape
No comments:
Post a Comment