മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ യുവാവിന്റെ കളി കാര്യമായി. കുളിക്കാന്‍ പോകുന്നതിനിടെ ഒരു രസത്തിനു ടോപ് ലോഡിംഗ് വാഷിംഗ് മെഷീനില്‍ കയറിയ യുവാവ് മെഷീനില്‍ കുടുങ്ങുകയായിരുന്നു.
പൂര്‍ണനഗ്നനായിട്ടായിരുന്നു യുവാവ് മെഷീനില്‍ കയറിയത്. പുറത്തേക്കു കടക്കാന്‍ പടിച്ചപണി പതിനെട്ടും പയറ്റിയിട്ടും രക്ഷപ്പെട്ടില്ല. തുടര്‍ന്ന് സുഹൃത്തുക്കളെ സഹായത്തിനായി വിളിച്ചു. സുഹൃത്തുക്കള്‍ ശ്രമിച്ചിട്ടും യുവാവിനെ പുറത്തിറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസിനെ വിളിക്കുകയായിരുന്നു.
വടക്കന്‍ മെല്‍ബണിലെ ഒരുനഗരത്തിലാണ് സംഭവം. യുവാവിന്റെ യഥാര്‍ഥപേരു പുറത്തുവന്നിട്ടില്ല. ലൊറെന്‍സെന്ന 20 കാരനാണ് മെഷീനില്‍ കുടുങ്ങിയതെന്ന് ഫെയര്‍ഫാക്‌സ് റേഡിയോ റിപ്പോര്‍ട്ടു ചെയ്തു. ഫയര്‍ഫൈറ്റേഴ്‌സ്, പാരമെഡിക്‌സ്, സേര്‍ച്ച് ആന്‍ഡ് റെസ്ക്യൂ സ്ക്വാഡ് ഉള്‍പ്പടെ വന്‍ സന്നാഹവുമായിട്ടാണ് ലോറെന്‍സിനെ രക്ഷിക്കാന്‍ പോലീസ് എത്തിയത്. വിവിധ രക്ഷാ ഉപകരണങ്ങളും കരുതിയിരുന്നതായി ഷെപ്പാര്‍ട്ടണ്‍ പോലീസ് സേര്‍ജന്റ് മിഷലെ ഡി ആരൊഗോ പറഞ്ഞു. ലോറെന്‍സിനെ നിസ്സാരമായി പുറത്തേക്ക് എടുക്കാമെന്ന പ്രതീക്ഷയിലായിരുന്ന രക്ഷാസംഘം എത്തിയത്.
എന്നാല്‍ വാഷിംഗ് മെഷനീലെ ലോറെന്‍സിന്റെ ഇരുപ്പു കണ്ടപ്പോളാണ് സംഭവത്തിന്റെ ഗൗരവം പോലീസിനു മനസ്സിലായത്. തങ്ങള്‍ കൊണ്ടുവന്ന രക്ഷാഉപകരണങ്ങളെല്ലാം നിഷ്ഫലമാണെന്നു പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ലോറെന്‍സിന്റെ പ്രിയപ്പെട്ട ഒലിവ് ഓയില്‍ പ്രയോഗിക്കാന്‍ രക്ഷാസംഘം തീരുമാനിക്കുകയായിരുന്നു. ഒലിവ് ഓയില്‍ ലോറെന്‍സിന്റെ ശരീരത്തേക്ക് പോലീസ് ഒഴിച്ചു. അല്‍പസമയത്തിനു ശേഷം ലോറെന്‍സിനെ പൊക്കിയെടുക്കാന്‍ പോലീസിനു കഴിഞ്ഞു. മണിക്കൂറുകള്‍ നീണ്ടദുരിതം അവസാനിച്ചെങ്കിലും ജനിച്ചരൂപത്തില്‍ പോലീസ് കണ്ടതിന്റെ ജാള്യതയിലായിരുന്നു ലോറെന്‍സെന്നു കൂട്ടുകാര്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Washing Mashine, Police
No comments:
Post a Comment