Latest News

സ്ത്രീയുടെ വയറ്റില്‍ നിന്നും ഇരുപത്താറ് മുഴകള്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സിറ്റി നഴ്‌സിംഗ് ഹോമില്‍ ശസ്ത്രക്രിയയ്ക്ക് വിഥേയയായ സ്ത്രീയുടെ വയറ്റില്‍ നിന്ന് ഇരുപത്താറ് മുഴകള്‍ നീക്കം ചെയ്തു. അസഹനീയമായ വയറ്‌ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയെ പരിശോധിച്ച ഡോ.രാഘവേന്ദ്ര പ്രസാദ് വയറ്റില്‍ മുഴ ഉണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് മുഴകള്‍ നീക്കം ചെയ്യുകയുമായിരുന്നു.

ഇരുപത്താറ് മുഴകള്‍ക്ക് മൊത്തം രണ്ടര കിലോയോളം തൂക്കമുണ്ട്. ഏറ്റവും വലിയ മുഴയ്ക്ക് ഒരു കിലോയില്‍ കൂടുതല്‍ ഭാരമുണ്ട്. ഡോ.രാഘവേന്ദ്ര പ്രസാദിനോടൊപ്പം ഡോ. കൃഷ്ണകുമാരി, അനസ്‌തേഷ്യ ഡോ.രാമചന്ദ്രന്‍, സിസ്റ്റര്‍മാരായ എ.മിനി, പി.മിനി, സുനുരാജ്, ഉമാദേവി എന്നിവരും ശസ്ത്രക്രിയാ സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, City Nursing Home Hospital, Kanhangad

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.