കാഞ്ഞിരപ്പള്ളി: ആധാര്‍ കാര്‍ഡിന്റെ വില മോഷ്ടാവിന് നന്നായി അറിയാം. പാചകവാതക സബ്സിഡിക്കായി മോഷ്ടാവും ആധാര്‍ കാര്‍ഡുമായി ഏറെ നടന്നിട്ടുണ്ടെന്നു തോന്നുന്നു. കാരണം, ബിഗ്ഷോപ്പറിന്റെ അടിഭാഗം കീറി മോഷണം നടത്തിയ കള്ളന് ആധാര്‍ കാര്‍ഡും ബാങ്കിന്റെഎടിഎം കാര്‍ഡും ആഴ്ചകള്‍ക്കുശേഷം പോസ്റ്റ് ബോക്സില്‍ നിക്ഷേപിച്ചു. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം.
ഒരു മാസം മുമ്പാണ് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നിന്നു തമ്പലക്കാട്ടേക്കുള്ള ബസില്‍വച്ച് വട്ടക്കാട്ട് വി.ടി. തോമസിന്റെ ബിഗ്ഷോപ്പര്‍ കീറി 35000 രൂപയും എടിഎം കാര്‍ഡും ആധാര്‍കാര്‍ഡും മോഷണംപോയത്. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഇതേവരെ ഉണ്ടായില്ല. ഇതിനിടെ കഴിഞ്ഞ മൂന്നിന് 26ാം മൈലിലുള്ള പോസ്റ്റ് ബോക്സിലാണ് എടിഎം കാര്‍ഡും ആധാര്‍ കാര്‍ഡും മോഷ്ടാവ് നിക്ഷേപിച്ചത്. ഏതായാലും ആധാര്‍കാര്‍ഡും എടിഎം കാര്‍ഡും തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് വി.ടി. തോമസ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Police, Case
No comments:
Post a Comment