Latest News

ഡോ.യൂസുഫ് മുഹമ്മദ് നദ്‌വി പാളയം ഇമാം

തിരുവനന്തപുരം: പാളയം മസ്ജിദ് ഇമാമായി കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി ചുമതലയേല്‍ക്കുമെന്നു ജമാഅത്ത് ജനറല്‍ സെക്രട്ടറി എം സലീം അറിയിച്ചു. 

ലഖ്‌നോ നദ്‌വത്തുല്‍ ഉലമാ യൂനിവേഴ്‌സിറ്റിയില്‍നിന്ന് അറബിസാഹിത്യത്തില്‍ ബിരുദവും അലിഗഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാനന്തര ബിരുദവും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്റും നേടിയ 43കാരനായ ഇദ്ദേഹം മുക്കം എം.എ.എം.ഒ. കോളജില്‍ അസി. പ്രഫസറായിരുന്നു.

കാപ്പാട് ഐനുല്‍ ഹുദാ അറബിക് കോളജ്, കൊയിലാണ്ടി ബദരിയ്യാ വിമന്‍സ് അറബിക് കോളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പല്‍, കൊയിലാണ്ടി ഖുര്‍ആന്‍ ആന്റ് സുന്നത്ത് സ്‌കൂള്‍ ഡയറക്ടര്‍, സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ. ദാറുല്‍ ഉലൂം അറബിക് കോളജ് അധ്യാപകന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

കോട്ടക്കല്‍ മസ്ജിദുല്‍ മിഅ്‌റാജ്, എരഞ്ഞിപ്പലം ജുമാമസ്ജിദ്, പന്നിയങ്കര ജുമാമസ്ജിദ്, കൊയിലാണ്ടി മുഹിയുദ്ദീന്‍ ജുമാമസ്ജിദ്, കല്‍പ്പറ്റ നോര്‍ത്ത് ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ ഇമാമായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.