കൊച്ചി: ലാവലിന്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ. ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി.
അപ്പീല്‍ സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെയാണ് ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയാണ് കേസില്‍ പിണറായി വിജയനെ ഒഴിവാക്കിയത്.
ലാവലിന്‍ കമ്പനിയില്‍ നിന്ന് മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം കിട്ടുമെന്ന് കരാറിലൂടെ ഉറപ്പുവരുത്തുന്നതില്‍ പിണറായി വിജയന്‍ മനപ്പൂര്‍വം വീഴ്ച വരുത്തിയെന്നാണ് സി.ബി.ഐ.യുടെ നിലപാട്. ഇതുള്‍പ്പെടെ കുറ്റപത്രത്തിലെ പല കണ്ടെത്തലുകളും ഗൗരവമായി കണക്കിലെടുക്കാതെയാണ് വിചാരണക്കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത്.
അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ ഒഴിവാക്കിയത് കേസിനെത്തന്നെ ബാധിക്കുമെന്നും സി.ബി.ഐ. ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 5-നാണ് തിരുവനന്തപുരത്തെ സി.ബി.ഐ. പ്രത്യേക കോടതി പിണറായിയെ വിട്ടയച്ചുകൊണ്ട് ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം റിവിഷന്‍ ഹര്‍ജി നല്‍കണമെന്നാണ് വ്യവസ്ഥ. ഈ കാലാവധി അടുത്ത ആഴ്ചയോടേ തീരാനിരിക്കെയാണ് സി.ബി.ഐ. ഹൈക്കോടതിയില്‍ എത്തുന്നത്. പ്രത്യേക കോടതിയുടെ വിധിക്കെതിരെ ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനകം ഹൈക്കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ ഈ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്.
1996-98 കാലത്ത് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെയാണ് ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായിരുന്നു അത്. കരാര്‍ വഴി പൊതു ഖജനാവിന് 374 കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് സി.ബി.ഐ.യുടെ കേസ്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയവയായിരുന്നു പിണറായി വിജയന്റെ പേരില്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.
കേസ് വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ പിണറായി വിജയന്‍ പ്രതിയായിരുന്നില്ല. 2007 ജനവരിയില്‍ സി.ബി.ഐ. കേസ് ഏറ്റെടുത്ത ശേഷമാണ് മുന്‍ മന്ത്രിയെ പ്രതിസ്ഥാനത്ത് ചേര്‍ത്തത്. പ്രതിസ്ഥാനത്തുള്ള ക്ലോസ് ട്രെന്‍ഡലിനും കാനഡയിലെ കമ്പനിയായ എസ്.എന്‍.സി. ലാവലിനും സി.ബി.ഐ. വാറന്റ് അയച്ചിട്ടും പ്രതികരണമുണ്ടായിട്ടില്ല.
ഇവരെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഇനിയും വൈകുമെന്നതിനാല്‍ കുറ്റപത്രം വിഭജിച്ച് പിണറായി വിജയനെതിരായ കേസില്‍ വിചാരണ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Lavlin Case, Court, Appeal

No comments:
Post a Comment