മലപ്പുറം: സംഘപരിവാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്‌ലിം ലീഗ് എം.എല്‍.എ അബ്ദുള്‍ സമദ് സമദാനി പങ്കെടുത്തത് വിവാദമായി. ബാലഗോകുലം സംഘടിപ്പിച്ച സ്വാമി വിവേകാനന്ദന്‍ ജയന്തിയുടെ ഉദ്ഘാടനമാണ് അബ്ദുള്‍ സമദ് സമദാനി നിര്‍വഹിച്ചത്. ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ക്കൊപ്പമാണ് സമദനായി ചടങ്ങില്‍ പങ്കെടുത്തത്.
വിമര്‍ശനം ഉയര്‍ന്നതോടെ വിവേകാനന്ദ സ്വാമിയെക്കുറിച്ചുള്ള പരിപാടിക്കാണ് താന്‍ പോയതെന്ന് സമദാനി വിശദീകരിച്ചു. വിവേകാനന്ദന്‍ രാജ്യത്തിന്റെ പൊതുസ്വത്താണ്. വിവേകാനന്ദ ദര്‍ശനങ്ങളെക്കുറിച്ചാണ് താന്‍ ചടങ്ങില്‍ സംസാരിച്ചതെന്നും സമദാനി പറഞ്ഞു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മാണത്തിന്റെ ഭാഗമായി നരേന്ദ്ര മോഡി ആസൂത്രണം ചെയ്ത കൂട്ടയോട്ടം കോട്ടയത്ത് പി.സി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തത് വിവാദത്തിന് തിരികൊളുത്തി. അതിന് പിന്നാലെയാണ് സമദാനി വിവാദം
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment