Latest News

ആദ്യരാത്രി പ്രമുഖ മന്ത്രിയുമൊത്ത് ബാംഗ്ലൂരില്‍; സരിത രഹസ്യമാക്കിയ മൊഴി പുറത്ത്

പത്തനംതിട്ട: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ കോടതിയില്‍ സമര്‍പ്പിക്കാനായി തയ്യാറാക്കിയ 28 പേജുള്ള മൊഴിയിലെ വിശദാംശങ്ങള്‍ പുറത്ത്. മംഗളം പത്രമാണ് സരിതയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

കേരളത്തിലെ പ്രമുഖനായ ഒരു മന്ത്രിക്കൊപ്പം ബാംഗ്ലൂരുവിലെ പ്രശസ്തമായ റെഡ് ചില്ലി എന്ന ഹോട്ടലിലായിരുന്നെന്നു തന്റെ ആദ്യരാത്രിയെന്ന് സരിത മൊഴിയില്‍ പറയുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിയുടെ സുഹൃത്ത് സുരേഷ് ആയിരുന്നു സ്വീകരിച്ചതും വേണ്ട സഹായങ്ങള്‍ ചെയ്തു തന്നതും.

പത്തനംതിട്ട എ.ഡി.എമ്മിന്റെ നിര്‍ദേശാനുസരണം രണ്ടു വര്‍ഷം മുന്‍പ് പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മന്ത്രിയെ തേടി സരിതയെത്തിയത്. മദ്ധ്യവയസ്‌കനെങ്കിലും സുമുഖനായ മന്ത്രി, സരിതയെ ഓഫീസ് മുറിയില്‍ സ്വീകരിച്ചു. തുടര്‍ന്നു വി.ഐ.പി. മുറിയിലേക്ക് ആനയിച്ചു. സൗരോര്‍ജ പദ്ധതിയെപ്പറ്റി വിശദമായ വിവരണം തന്നെ സരിത നടത്തി. പുഞ്ചിരിയോടെയാണു മന്ത്രി വിവരണം കേട്ടത്. എല്ലാം മൂളിക്കേട്ടശേഷം സരിതയുടെ വിശേഷങ്ങളെപ്പറ്റിയായി മന്ത്രിയുടെ ചോദ്യം.

മന്ത്രിക്കു സരിതയെ നന്നേ പിടിച്ചു. ജീവിതത്തില്‍ ഉണ്ടാകുന്ന പാളിച്ചകളെപ്പറ്റിയായി പിന്നീടുള്ള സംസാരം. സ്‌നേഹസമ്പൂര്‍ണമായ ഇടപെടല്‍. മന്ത്രി ഒടുവില്‍ തന്റെ ഹൃദയവികാരങ്ങള്‍ അടുത്തറിഞ്ഞതായി സരിത പറയുന്നുണ്ട്. പിന്നീടാണു ബാഗ്ലൂരിലേക്കു ക്ഷണിച്ചത്. രഹസ്യ മൊബൈല്‍ നമ്പറും മന്ത്രി നല്‍കി. രാത്രി പത്തുമണിക്കുശേഷം വിളികളുടെ പ്രവാഹമായി. ചിലപ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞും വിളി തുടര്‍ന്നു. വാക്കുകളിലെ സ്‌നേഹമാണു ബാംഗ്ലൂരിലെത്താന്‍ പ്രേരിപ്പിച്ചതെന്നും സരിത വ്യക്തമാക്കുന്നു.

അന്ന് ഐ ഗ്രൂപ്പിന്റെ ചില നീക്കങ്ങള്‍ ചികഞ്ഞെടുക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തുന്ന സരിത ചോദ്യങ്ങള്‍ മന്ത്രി ഇഷ്ടപ്പെട്ടിരുന്നില്ലെന്നും പറയുന്നു. ആരേയും ചതിക്കാന്‍ ഉദ്ദേശിച്ചല്ല സൗരോര്‍ജ പാനല്‍ സ്ഥാപിക്കാന്‍ പണം വാങ്ങിയത്. പദ്ധതി നടപ്പാക്കുകതന്നെയായിരുന്നു ലക്ഷ്യം. ആദ്യം, വീടുകളിലും ചില സ്ഥാപനങ്ങളിലും ചെറുകിട പദ്ധതികള്‍ സ്ഥാപിക്കാനാണു പണം വാങ്ങിയത്. പലര്‍ക്കും പാനല്‍ സ്ഥാപിച്ചു നല്‍കി. പല കോണ്‍ഗ്രസ് നേതാക്കളും ബന്ധുക്കളും പണം തട്ടിയെടുത്തു. ഇവരുടെ പേരുവിവരങ്ങളും മൊഴിയില്‍ ചേര്‍ത്തിട്ടുണ്ട്.
തുടക്കത്തില്‍തന്നെ കോണ്‍ഗ്രസ് ഉന്നതന്‍ വിനിയോഗിച്ചതു രാഷ്ട്രീയവൈര്യം തീര്‍ക്കാനായിരുന്നു. കോണ്‍ഗ്രസ് ഉന്നതന്റെ വിശ്വസ്തയായശേഷമാണ് അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്തത്. അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും വിശ്വസ്തയായി മാറി. എന്നാല്‍, എന്നെപ്പറ്റി ശ്രീധരന്‍ നായര്‍ എന്ന വ്യവസായി ആന്റിയോടു ചില കാര്യങ്ങള്‍ പറഞ്ഞതായും അറിഞ്ഞു. സരിത പറയുന്നു.

ഇംഗ്ലീഷിലാണു സരിത മൊഴി എഴുതിയിട്ടുള്ളത്. ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ മലയാളത്തിലും പരാമര്‍ശിച്ചിട്ടുണ്ട്. തന്റെ ജീവിതം തകര്‍ന്നു എന്നു വെളിപ്പെടുത്തുന്നവിധമുള്ള ചില കാര്യങ്ങളാണിവ. ആരുടെയും മനസിനെ പിടിച്ചുലയ്ക്കുന്നതാണു സരിതയുടെ രചനാശൈലി. ഈ മൊഴിയാണ് പിന്നീട് 4 പേജിലുള്ള ചെറിയ പരാതിയായി ഒതുക്കപ്പെട്ടതെന്ന് പറയപ്പെടുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.