കൊച്ചി: കേരളത്തിലെത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യുവകേരള യാത്രയില്‍ പങ്കെടുത്തു. കനത്ത സുരക്ഷയില്‍ റോഡ് മാര്‍ഗമാണ് രാഹുല്‍ ആലപ്പുഴയിലെത്തിയത്.
കായംകുളത്തു നിന്നു തുടങ്ങി ചാരുംമൂട് വഴി അടൂരില്‍ സമാപിക്കുന്ന പദയാത്രയില്‍ ചാരുംമൂടിനും അടൂരിനുമിടയിലുള്ള ഭാഗത്താണ് രാഹുല്‍ ഗാന്ധി പദയാത്രയോടൊപ്പം ചേര്‍ന്നത്. ജാഥയുമായി ബന്ധപ്പെട്ട സമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കും.
അതേസമയം, രാഹുലിന്റെ ജാഥയില്‍ ജനങ്ങള്‍ ഇടിച്ചുകയറിയത് ചെറിയ സംഘര്‍ഷത്തിനു വഴിതെളിച്ചു. കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ പോലീസിന്റെ സുരക്ഷാക്രമീകരണങ്ങളും പാളി.
അതേസമയം, രാഹുലിന്റെ ജാഥയില്‍ ജനങ്ങള്‍ ഇടിച്ചുകയറിയത് ചെറിയ സംഘര്‍ഷത്തിനു വഴിതെളിച്ചു. കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ പോലീസിന്റെ സുരക്ഷാക്രമീകരണങ്ങളും പാളി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rahul Gandhi, Yuva Kerala Yatra
No comments:
Post a Comment