മദ്രസ്സകള്‍ കേന്ദ്രീകരിച്ച് കുരുന്നുകളുടെ കലാപരിപാടികള്‍ ദിവസങ്ങളായി നടന്നുവരുന്നു.
ഇളകുരുന്നുകളുടെ അദരങ്ങളില്‍ നിന്നും ഉയര്‍ന്ന് വരുന്ന ഗംഭീര പ്രസംഗങ്ങളും, മനോഹര ഈണങ്ങളും ശ്രവിക്കാന്‍ രാത്രി വൈകിയും വന്‍ ജനസാന്നിധ്യമാണ് പലസ്ഥലത്തും ദൃശ്യമായത്.
നബിദിനത്തിന്റെ തലേദിവസമായ തിങ്കളാഴ്ച രാത്രി പളളികളിലെല്ലാം മൗലീദ് സദസ്സുകളും ചീരണി വിതരണവും നടന്നു.

തെരുവീതികളും പളളികളും മദ്രസ്സകളും അലങ്കാരത്തില്‍ മുങ്ങിയിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ മദ്രസ്സകള്‍ കേന്ദ്രീകരിച്ച് നബിദിനഘോഷയാത്രകള്‍ ആരംഭിക്കും. പ്രവാചക മദ്ഹുകളുടെ അകമ്പടിയോടെ നാട്ടിലെ മുഴുവന്‍ വിശ്വാസികളും അണി നിരക്കുന്ന ഘോഷയാത്രയ്ക്ക് ദഫ് മുട്ട്, സ്കൗട്ട് തുടങ്ങിവ കൊഴുപ്പേകും.

മധുര പലഹാരങ്ങള്‍ നല്‍കിയും സ്നേഹ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചും നബിദിനഘോഷയാത്രയ്ക്ക് സ്വീകരണം നല്കാന് ജാതിമതഭേദമന്യേ വിവിധ സ്ഥലങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment