തിരുവനന്തപുരം : ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പദയാത്രക്കിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോമാളി വേഷം കെട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
അതീവ സുരക്ഷ നല്‍കേണ്ട വ്യക്തിയാണു രാഹുല്‍. പോലീസ് വാഹനത്തിനുമുകളില്‍ സഞ്ചരിക്കുന്നത് ലാളിത്യമല്ല. ഇത്തരമൊരു കോമാളിയെയാണ് കോണ്‍ഗ്രസ് രാജ്യത്തിനു നല്കുന്നതെന്നും പിണറായി പറഞ്ഞു.
രാഹുലിന്റേത് വിനയമല്ല, വെളിവില്ലായ്മയാണ്. രാഹുല്‍ പോലീസ് ജീപ്പിനുമുകളില്‍ കയറിയത് നിയമവിരുദ്ധമാണ്. സിനിമയില്‍ വരെ ഹെല്‍മറ്റ് ധരിക്കണമെന്ന് പറയുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് രാഹുല്‍ഗാന്ധി പോലീസ് ജീപ്പിനുമുകളില്‍ യാത്രചെയ്തപ്പോള്‍ എവിടെപ്പോയെന്നും പിണറായി ചോദിച്ചു.
വെളിവില്ലാത്ത രാഷ്ട്രീയ നേതാവ് ഇങ്ങനെ ചെയ്യുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ കൂട്ടുനില്‍ക്കരുത്. പോലീസിനെ ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് കൂട്ടുനിര്‍ത്തി. തെറ്റുചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rahul Gandhi, Pinarai vijayan
No comments:
Post a Comment