തിരുവനന്തപുരം: മണക്കാട് ജംഗ്ഷനില്‍ ചൊവ്വാഴ്ച രാവിലെ പൊലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഒരു മൃതദേഹം റോഡില്‍ നിന്ന് നീക്കം ചെയ്യാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല.റോഡ് ഉപരോധം ഒന്നര മണിക്കൂറോളം തുടര്‍ന്നു. ഒടുവില്‍ ആര്‍.ഡി.ഒ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ച് പൊലീസ് വാഹനം ഓടിച്ച ഡ്രൈവറെ സസ്‌പെന്റ് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതോടെ മൃതദേഹം സ്ഥലത്ത് നിന്ന് നീക്കം ചെയ്യാന്‍ അനുവദിച്ചു.
ചൊവ്വാഴ്ച രാവിലെ 8 മണിയോടെ മണക്കാട് സ്‌കൂളിന് സമീപം ജംഗ്ഷനിലായിരുന്നു ദാരുണമായ അപകടം നടന്നത്. അമ്പലത്തറ ഭാഗത്ത് നിന്ന് വന്ന കെ.എല്‍.21 സി 2254 ഹീറോ ഹോണ്ട സി ബി ഇസഡ് ബൈക്കിലെ യാത്രക്കാരാണ് മരിച്ചത്. പ്രാഥമിക വിവരമനുസരിച്ച് വെങ്ങാനൂര്‍ ചാവടിനട ശിശിലിപുരത്ത് വാടകയ്ക്ക് താമസിക്കുന്ന വിജയരാജിന്റെ മകന്‍ വിജയപ്രകാശ് (19), ജാര്‍ഖണ്ഡ് സ്വദേശി ബച്ചന്‍ (23) എന്നിവരാണ് മരിച്ചതെന്ന് കരുതുന്നു.

രണ്ടുപേരും പെയിന്റിംഗ് തൊഴിലാളികളാണ്. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ സിഗ്‌നല്‍ നല്‍കാതെ മുന്നോട്ടെടുത്തപ്പോള്‍ റോഡിന് നടുവിലേയ്ക്ക് നീങ്ങിയ ബൈക്കിനെ എതിരെ വന്ന പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മണക്കാട് നിന്ന് അമ്പലത്തറ ഭാഗത്തേയ്ക്ക് പൊലീസുകാര്‍ക്ക് ആഹാരവുമായി പോയ മെസ് വാഹനമായിരുന്നു അപകടത്തില്‍പ്പെട്ടത്. ജീപ്പ് െ്രെഡവര്‍ മാത്രമേ അതിലുണ്ടായിരുന്നുള്ളൂ. ഇതേ ജീപ്പില്‍ തന്നെ ബച്ചനെ കയറ്റി ആശുപത്രിയിലേയ്ക്ക് പോയി.
ആശുപത്രിയിലേയ്ക്കുള്ള വഴിയില്‍ വച്ച് അയാള്‍ മരിച്ചു. വിജയപ്രകാശ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം നീക്കം ചെയ്യാന്‍ പൊലീസ് എത്തിയപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്.
ആര്‍.ഡി.ഒ എത്തിയ ശേഷമേ മൃതദേഹം നീക്കം ചെയ്യാനാകൂ എന്ന വാശിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചതോടെ ഒമ്പതരയോടെ ആര്‍.ഡി.ഒ സ്ഥലത്തെത്തുകയായിരുന്നു. ഒടുവില്‍ സംഭവത്തിന് ഉത്തരവാദിയായ പൊലീസ് െ്രെഡവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കാമെന്നും സസ്‌പെന്റ് ചെയ്യാമെന്നും ഉറപ്പ് നല്‍കിയതോടെ നാട്ടുകാര്‍ അയഞ്ഞു. മൃതദേഹം പിന്നീട് മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police Jeep, Bike, Accident
No comments:
Post a Comment