ഏഴ് വയസിന് മുതിര്‍ന്ന കാമുകിയുമായുള്ള ബന്ധം വീട്ടുകാര്‍ വിലക്കിയതാണ് ഇവരുടെ ഒളിച്ചോട്ടത്തിന് കാരണമായത്. മധ്യപ്രദേശിലെ ജാബുവ സ്വദേശിയായ മഹേഷും ഗുജറാത്ത് സ്വദേശിയായ സജ്‌നയുമാണ് കഥാപാത്രങ്ങള്‍. മാസങ്ങള്‍ക്കുമുമ്പാണ് സജ്‌ന പിതാവുമൊത്ത് ജോലിതേടി മധ്യപ്രദേശിലേക്ക് വന്നത്. മഹേഷും തന്റെ ഗ്രാമം ഉപേക്ഷിച്ച് റാണാപൂരില്‍ ജോലിക്കായെത്തിയതായിരുന്നു. ഇവിടെവച്ച് ആദ്യസമാഗമം.
ആദ്യദര്‍ശനത്തില്‍ ഇരുവരും അനുരാഗ ബന്ധരായി. എന്നാല്‍ ഇവരുടെ വീട്ടുകാര്‍ക്ക് ഈ ഇഷ്ടം അത്രക്ക് ഇഷ്ടമായില്ല. പ്രണയം അസ്ഥിയില്‍ പിടിച്ച കമിതാക്കള്‍ക്ക് വിട്ടുപിരിയാന്‍ കഴിയില്ലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടക്കാന്‍ ജാബുവയിലെ മഹേഷിന്റെ ഗ്രാമത്തിലേക്ക് ഇവര്‍ ഒളിച്ചോടി. ഇവിടെ പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ ഇവരുടെ കേസ് ആദിവാസി പഞ്ചായത്ത് കോടതിയിലെത്തി. സജ്‌നയുടെ വിവാഹം അഞ്ചു വര്‍ഷം മുമ്പ് മറ്റൊരാളുമായി ഉറപ്പിച്ചുവെന്നതുകൊണ്ടാണ് ഈ ബന്ധത്തെ സജ്‌നയുടെ മാതാപിതാക്കള്‍ രൂക്ഷമായി എതിര്‍ത്തത്. പ്രശ്‌നം സങ്കീര്‍ണമായതോടെ കേസ് പോലീസിലെത്തിയിരിക്കുകയാണ്.
ഗ്രാമവാസികളുടെ നിരക്ഷരതയാണ് ഇത്തരം കാര്യങ്ങളിലെ മുഖ്യപ്രതിയെന്ന് ജാബുവ ജില്ലാപോലീസ് മേധാവി പറയുന്നു. ഇരുവരുടെയും മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ കുറ്റക്കാര്‍. ദമ്പതികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിംഗ് നല്‍കും. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Love, Escape
No comments:
Post a Comment