കാസര്‍കോട് : ജനുവരി 26ന് രാവിലെ എട്ട് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിനുള്ള റിഹേഴ്‌സല്‍ ആരംഭിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായാണ് റിഹേഴ്‌സല്‍ നടക്കുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ദേശീയ പതാക ഉയര്‍ത്തും. പരേഡില്‍ മന്ത്രി അഭിവാദ്യം സ്വീകരിക്കും.
30 പേര്‍ വീതമടങ്ങുന്ന ഇരുപത്തിയഞ്ച് പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. സായുധസേനാ, വനിതാ പോലീസ്, ലോക്കല്‍ പോലീസ്, എക്‌സൈസ്, ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍ സി സി സീനിയര്‍ ഡിവിഷന്‍, എന്‍ സി സി ജൂനിയര്‍ ഡിവിഷന്‍, ജൂനിയര്‍ റെഡ്‌ക്രോസ്, എന്‍ സി സി നേവല്‍ വിങ്ങ,് സ്‌കൗട്ട്ആന്റ് ഗൈഡ്‌സ് എന്നിവിഭാഗങ്ങളും പരേഡില്‍ അണിനിരക്കും.
പെരിയ ജവഹര്‍ നവോദയ വിദ്യാലയം, ഉളിയത്തടുക്ക ജയ്മാതാ സ്‌ക്കൂള്‍, പോലീസ് സേനാ വിഭാഗം എന്നിവരുടെ ബാന്റ് സംഘങ്ങള്‍ പരേഡില്‍ താളവാദ്യമൊരുക്കും.
ചൈതന്യ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ യോഗ പ്രദര്‍ശനം, ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന നൃത്തപരിപാടി, ദേശീയോദ്ഗ്രഥന ഗാനം, കാസര്‍കോട് മാതൃകാ സഹവാസ വിദ്യാലയം ഒരുക്കുന്ന നാടന്‍പാട്ട്, ദേശഭക്തിഗാനം തുടങ്ങിയ കലാ സാംസ്‌ക്കാരിക പരിപാടികളും പരേഡിനോടനുബന്ധിച്ച് സംഘടിപ്പിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Republic Day, Rehursal

No comments:
Post a Comment