Latest News

60 പവന്‍ സ്വര്‍ണ്ണവുമായി കാമുകനൊപ്പം ഒളിച്ചോടിയ ഗള്‍ഫുകാരന്റെ ഭാര്യ കൊല്ലത്ത് പിടിയില്‍

കാസര്‍കോട്: 60 പവന്‍ സ്വര്‍ണാഭരണങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടിയ ഗള്‍ഫുകാരന്റെ ഭാര്യയെ കൊല്ലത്തുവെച്ച് പോലീസ് പിടികൂടി. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ നവീദിന്റെ ഭാര്യയും ഒഴിഞ്ഞവളപ്പ് സ്വദേശനിയുമായ ശബ്‌ന(22) യാണ് പിടിയിലായത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ ശബ്‌ന സ്വന്തം ഇഷ്ടപ്രകാരം മാതാവിനൊപ്പം പോയി.

ഡിസംബര്‍ 17 ന് വൈകിട്ടാണ് ശബ്‌ന രണ്ടു വയസുള്ള മകളെയും കൂട്ടി വീടുവിട്ടത്. മെഡിക്കല്‍ ഷോപ്പിലേക്ക് മരുന്നുവാങ്ങാന്‍ പോയപ്പോഴാണ് ശബ്‌ന മകളോടൊപ്പം മുങ്ങിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാണിക്കോത്ത് മടിയനിലെ ഫസല്‍ റഹ്മാനോടൊപ്പം കൊല്ലത്തേക്ക് പോയതാണെന്ന് മനസിലായി.

ഭര്‍തൃവീട്ടിലുണ്ടായിരുന്ന 60 പവന്‍ സ്വര്‍ണാഭരണങ്ങളുമായാണ് ശബ്‌ന സ്ഥലം വിട്ടത്. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് ആറുമാസം മുമ്പ് നാട്ടില്‍ വരികയും ശബ്‌നയെ കാണാതാകുന്നതിന് ഏതാനും ദിവസം മുമ്പ് തിരിച്ചുപോകുകയും ചെയ്തിരുന്നു.

അതിനുശേഷം സ്വന്തം വീട്ടില്‍ താമസിച്ചിരുന്ന ശബ്‌നയേയും മകളെയും 17 ന് ഭര്‍തൃപിതാവ് കൂട്ടിക്കൊണ്ടുപോകുകയും വൈകിട്ട് ഭര്‍തൃ സഹോദരി സബീനയ്‌ക്കൊപ്പം കാഞ്ഞങ്ങാട് ടൗണിലേക്ക് അയക്കുകയും ചെയ്തിരുന്നു.

അതിനിടയിലായിരുന്നു സബീനയുടെ തിരോധാനം. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Love, Escape, Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.