Latest News

സംസ്ഥാന ബജറ്റ് കാസര്‍കോട് ജില്ലയെ അവഗണിച്ചു: അഡ്വ.കെ.ശ്രീകാന്ത്

കാഞ്ഞങ്ങാട്: ബഹു. ധനകാര്യമന്ത്രി കെ.എം.മാണി അവതരിപ്പിച്ച പന്ത്രണ്ടാം സംസ്ഥാന ബജറ്റ് കാസര്‍കോട് ജില്ലയെ പരിപൂര്‍ണ്ണമായും അവഗണിച്ചുവെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

ജില്ലയിലെ വ്യവസായ, കാര്‍ഷിക, ഗതാഗത, വിദ്യാഭ്യാസ മേഖലകള്‍ക്കൊന്നും തന്നെ യാതൊരു വിധ പ്രയോജനവും ലഭിക്കാത്തതാണ് ബജറ്റ്. ജില്ലയിലെ വ്യാവസായിക പിന്നോക്കാവസ്ഥ പരിഹരിക്കാനോ കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കാനോ ഉള്ള യാതൊരു വിധ പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല. ജില്ലയിലെ സമഗ്ര വികസനത്തിനായി തയ്യാറാക്കപ്പെട്ട പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ തുടര്‍പ്രവര്‍ത്തനമായി യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ല. ഭാഷാന്യൂനപക്ഷങ്ങളോട് പതിവുപോലെ പരിഹാസം കാണിക്കുന്നു. ഏറെ ചര്‍ച്ചചെയ്യപ്പെട്ട തുളു അക്കാദമി , യക്ഷഗാന അക്കാദമി തുടങ്ങിയ സാംസ്‌കാരി പ്രവര്‍ത്തനങ്ങളോടുള്ള അവഗണന തുടരുന്നു.
പുതിയ രണ്ട് താലൂക്കുകളുടെ പ്രവര്‍ത്തനത്തിനായി ഒന്നും പറയാത്തത് മറ്റൊരു അവഗണനയാണ്. അടയ്ക്കാ കര്‍ഷകര്‍ക്കായി നീക്കിവെച്ച പത്ത് കോടി രൂപ കണ്ണില്‍ പൊടിയിടാനല്ലാതെ മറ്റൊന്നിനും പര്യാപ്തമല്ല. ജില്ലയിലെ ജനപ്രതിനിധികള്‍ ആര്‍ജ്ജവത്തോടുകൂടി ജില്ലയ്ക്ക് വേണ്ടി സംസാരിക്കുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ജനദ്രോഹ പരമായ ബജറ്റില്‍കൂടി സംസ്ഥാനത്തെ ജനങ്ങളെ പരിഹസിക്കുന്ന ഭരണാധികാരികള്‍ ജനവികാരം അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.