കാസര്‍കോട്: പ്രമുഖ തൊഴിലാളി നേതാവും ബീഡി തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡണ്ടുമായ കാസര്‍കോട് തളങ്കര കടവത്ത് ഗ്രീന്‍ ഹൗസിലെ മജീദ് തളങ്കര (73) നിര്യാതനായി.
പൗരപ്രമുഖനായ പരേതനായ തളങ്കര ടി.എ. ഹസ്സന്‍ കുട്ടിയുടെയും ഉമ്മാലിമ്മയുടെയും മകനാണ്. എസ്.ടി.യു. സംസ്ഥാന പ്രചാരണ ജാഥയുടെ ഉദ്ഘാടന ചടങ്ങിനിടെ മഗ്‌രിബ് നിസ്‌കാരത്തിനായി വേദിയില്‍നിന്നും ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീണ മജീദ് തളങ്കര മംഗലാപുരം ഇന്ത്യാന ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വെളളിയാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടത്.
30 വര്‍ഷത്തോളം കോഴിക്കോട് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ ജീവനക്കാരനായിരുന്നു. ഇ.ടി. മുഹമ്മദ് ബഷീറിനോടൊപ്പം ഇവിടെ എസ്.ടി.യു.പ്രവര്‍ത്തനം കെട്ടിപ്പെടുക്കാന്‍ ഏറെ പ്രയത്ന്നിച്ചിരുന്നു. എം.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്ത് കടന്നുവന്ന മജീദ് തളങ്കര എം.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.
കേന്ദ്ര മന്ത്രി ഇ.അഹമ്മദ്,ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, പരേതനായ പി.എം.അബൂബക്കര്‍ എന്നിവരുടെ ഉറ്റ സുഹൃത്തായിരുന്നു. തളങ്കര കടവത്ത് മൊയ്തീന്‍പള്ളി പ്രസിഡണ്ടായിരുന്നു. തളങ്കര കണ്ടത്തില്‍ഹിദായത്തു സിബിയാന്‍ മദ്രസ പ്രസിഡണ്ട്, തളങ്കര മാലിക് ദീനാര്‍ ജമാഅത്ത് കൗണ്‍സില്‍അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മക്കള്‍: നിസാര്‍ തളങ്കര (കെ.എം.സി.സി.യു.എ.ഇ. സെക്രട്ടറി), സുഹ്‌റ തളങ്കര, അഷ്‌റഫ് തളങ്കകര, മുജീബ് തളങ്കര (കാസര്‍കോട് മുനിസിപ്പല്‍ മുസ്‌ലിം യൂത്ത്‌ലീഗ് ട്രഷറര്‍), റഫീഖ്തളങ്കര (എഞ്ചിനിയര്‍). മരുമക്കള്‍: ഷാഫി തളങ്കര, സൈദ തെരുവത്ത്,സൈബുജ ചിത്താരി, ഷമീമ കാഞ്ഞങ്ങാട്, ജമീല ബാംഗ്ലൂര്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment