കാസര്‍കോട് : മധൂരിലെ പെണ്‍കുട്ടിയ മംഗലാപുരത്തെ ലോഡ്ജിലും ബേക്കലിലെ റിസോര്‍ട്ടിലും, കാഞ്ഞങ്ങാട് സൗത്തിലെ ഒരു വീട്ടിലും പീഡിപ്പിച്ച കേസില്‍ ഉദുമ സ്വദേശിയടക്കം മൂന്നു പ്രതികളെ കൂടി തിരിച്ചറിഞ്ഞു. ഉദുമ കാപ്പിലിലെ ഫയാസ്, മൂസ, ഷംസു എന്നിവരുടെ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. മൂന്നു പേര്‍ക്കെതിരെയും ഉടന്‍ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
ഫയാസ് ഗള്‍ഫിലേക്ക് കടന്നിരിക്കുകയാണെന്നും മൂസയാണ് പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവെച്ചതെന്നും പോലീസ് അറിയിച്ചു. മൂസയുടെയും ഷംസുവിന്റെയും വിലാസം പോലീസ് അന്വേഷിച്ചു വരുന്നു.
വാരാപ്പുഴ പെണ്‍വാണിഭക്കേസില്‍ കൊച്ചി ക്രൈബ്രാഞ്ചാണ് മുഖ്യ പ്രതി കോട്ടിക്കുളത്തെ ചിമ്മിണി ഹനീഫയെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യലില്‍ കാസര്‍കോട് ജില്ലയിലും പെണ്‍കുട്ടിയെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയത് വ്യക്തമാകുകയായിരുന്നു. കാസര്‍കോട് പോലീസ് കോടതിയില്‍ നിന്നും ചിമ്മിണി ഹനീഫയെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഇയാളെ കാഞ്ഞങ്ങാട്, ബേക്കല്‍, മംഗലാപുരം എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുകയും ചെയ്തു. വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു തെളിവെടുപ്പ്.

പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടു വെച്ച് പീഡിപ്പിച്ചത് സൗത്തിലെ ഒരു വീട്ടില്‍ വെച്ചാണെന്നും ബേക്കലിലെ പീഡനം ഒരു റിസോര്‍ട്ടില്‍ വെച്ചാണെന്നും തെളിവെടുപ്പില്‍ വ്യക്തമായിട്ടുണ്ട്. ഇവിടെ നടന്ന പീഡനത്തിലാണ് ഉദുമ കാപ്പില്‍ സ്വദേശിയായ ഫയാസ് പങ്കാളിയായത്. ഇയാള്‍ക്കെതിരെ കേസെടുത്ത് നാട്ടിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment