Latest News

വൈദ്യുതിവകുപ്പ് ജീവനക്കാരിയുടെ വീട്ടില്‍ വൈദ്യുതിമോഷണം

മംഗലാപുരം: വൈദ്യുതി കമ്പനിയായ മെസ്‌കോം ജീവനക്കാരിയുടെ വീട്ടില്‍ നടന്ന വൈദ്യുതിമോഷണം മെസ്‌കോം വിജിലന്‍സ് പിടികൂടി. മെസ്‌കോമിലെ ഓവര്‍സിയര്‍ വിശാലാക്ഷിയുടെ ക്വാര്‍ട്ടേഴ്‌സിലാണ് മോഷണം പിടികൂടിയത്. 

മീറ്ററില്‍ വളരെ കുറവ് ഉപഭോഗം മാത്രം കാണിച്ചിരുന്നത് നേരത്തെ സംശയത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് മിന്നല്‍ റെയ്ഡ് നടത്തിയത്. അപ്പോഴാണ് മീറ്ററിലേക്ക് കണക്ഷന്‍ നല്‍കാതെ നേരിട്ട് വലിച്ചാണ് വൈദ്യുതി ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്. മോഷണം കൈയോടെപിടിച്ച വിജിലന്‍സ് വൈദ്യുതി ചാര്‍ജിനത്തില്‍ 14,000 രൂപയും പിഴയായി 2500 രൂപയും ഈടാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.