Latest News

കാസര്‍കോടുകാരനില്‍നിന്ന് 87 പവന്‍ സ്വര്‍ണം പിടിച്ചു

മംഗലാപുരം: അന്തര്‍ദേശീയ വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശിയില്‍നിന്ന് 87 പവന്‍ സ്വര്‍ണം പിടിച്ചു. കാസര്‍കോട് നായന്മാര്‍മൂല സ്വദേശി മുഹമ്മദ് നൗഫല്‍(28) ആണ് കസ്റ്റംസിന്റെ പിടിയിലായത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 21 ലക്ഷത്തോളം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ച രാവിലെ എയറിന്ത്യാ എക്‌സ്​പ്രസ്സിലാണ് നൗഫല്‍ എത്തിയത്. കസ്റ്റംസ് അധികൃതരുടെ പരിശോധനയില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ആറ് കട്ടികളായാണു കൊണ്ടുവന്നത്. നൗഫലിനെ ബജ്‌പെ പോലീസിന് കൈമാറി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.