Latest News

മംഗലാപുരത്തെ ലോഡ്ജില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: തളിപ്പറമ്പ് സ്വദേശി കസ്റ്റഡിയില്‍

ആലക്കോട്: മംഗലാപുരത്ത് ആലക്കോട് സ്വദേശിനിയായ വീട്ടമ്മ കൊല്ലപ്പെട്ട സംഭവ വം ത്തില്‍ തളിപ്പറമ്പ് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് പട്ടുവത്ത് താമസിക്കുന്ന കുറ്റിക്കോല്‍ രവി (55)യെയാണ് തളിപ്പറമ്പ് പോലീസ് സംഘം ചൊവ്വാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്.

രയരോം പള്ളിപ്പടിയിലെ വട്ടമല ഏലിക്കുട്ടി തോമസി (70)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 17ന് പുലര്‍ച്ചെ മംഗലാപുരത്തെ നവരത്‌ന ലോഡ്ജിലാണ് ഏലിക്കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്.

ഇവരുടെ പക്കലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നു. സ്വത്ത് കൈക്കലാക്കുന്നതിന് വേണ്ടി ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നു. വെള്ളാട് പള്ളിക്കവലയിലെ വീട്ടില്‍ ഒറ്റക്ക് കഴിയുകയായിരുന്ന ഏലിക്കുട്ടിക്ക് പലരുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ 14ന് ഹോട്ടലില്‍ ഏലിക്കുട്ടിക്കൊപ്പം മുറിയെടുക്കാന്‍ കൂടെ 55 വയസ് തോന്നിക്കുന്ന ഒരു പുരുഷനുമുണ്ടായിരുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ ഹോട്ടലിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ അപ്രത്യക്ഷനായിരുന്നു.

സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മംഗലാപുരം പോലീസ് കേരളാ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ഇംപീരി
യല്‍ ബസ് കമ്പിനി മാനേജരായിരുന്ന രവി നേരത്തെ ആലക്കോട് ടൗണില്‍ വാഹന ഇന്‍ഷൂറന്‍സ് സ്ഥാപനം നടത്തിയിരുന്നു. പിന്നീടിത് പൂട്ടി. ഇയാളുടെ ആദ്യ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. പിന്നീട് പട്ടുവത്ത് വിവാഹം കഴിച്ച് അവിടെ താമസിച്ചുവരികയായിരുന്നു. ബസ് കണ്ടക്ടറായും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. മംഗലാപുരം പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പുറപ്പെട്ടിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder, Manglore Lodge, House Wife

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.