പയ്യാവൂര്‍: സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ജേഷ്ഠന്‍ വെട്ടിക്കൊന്നു. ഉപ്പുപടന്നയിലെ പള്ളിപ്പുറത്ത് സ്റ്റീഫന്‍ (33) ആണ് കൊല്ലപ്പെട്ടത്. ജ്യേഷ്ടന്‍ തോമസ് എന്ന കുഞ്ഞുമോനാണ് വാക്കത്തി കൊണ്ട് വെട്ടിക്കൊന്നത്. കുഞ്ഞുമോനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം തുടങ്ങിയത്. ഇവരുടെ ഇളയമ്മയായ അന്നമ്മക്ക് റബ്ബര്‍ തോട്ടമുണ്ട്. കോട്ടയം കാരിത്താസില്‍ ജീവനക്കാരിയായ അന്നമ്മയുടെ തോട്ടം നോക്കിനടത്തുന്നത് സ്റ്റീഫനും കുഞ്ഞുമോനും ചേര്‍ന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കുഞ്ഞുമോന്‍ തനിച്ച് റബ്ബര്‍ ഷീറ്റ് വിറ്റിരുന്നു. ഇതേ കുറിച്ച് കുഞ്ഞുമോന്‍ തിങ്കളാഴ്ച അമ്മ മറിയാമ്മയോട് സംസാരിച്ചുകൊണ്ടിരിക്കെ സ്റ്റീഫന്‍ അവിടെ എത്തിയിരുന്നു. അമ്മക്കു മുന്നില്‍ ഇരുമക്കളും വാക്കേറ്റത്തിലേര്‍പ്പെട്ടു.

മറിയാമ്മ മക്കളെ പിടിച്ചുമാറ്റിയതിനാല്‍ അടിപിടി നടന്നില്ല. എന്നാല്‍ സ്റ്റീഫന്‍ സ്വന്തം വീട്ടില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ പ്രതികാര ബുദ്ധിയോടെ കുഞ്ഞിമോന്‍ വാക്കത്തിയുമായി പിറകെയോടി സ്റ്റീഫനെ വെട്ടിവീഴ്ത്തുകയായിരുന്നുത്രെ. കഴുത്തിനും തലയ്ക്കുമാണ് വെട്ടേറ്റത്. ഓടിക്കൂടിയവര്‍ സ്റ്റീഫനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചുവെങ്കിലും ചൊവ്വാഴ്ച രാവിലെ ആറരയോടെ മരിക്കുകയായിരുന്നു.
സ്റ്റീഫന്റെ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രതിയായ കുഞ്ഞുമോന്‍ (46) നെ ശ്രീകണ്ഠപുരം സി.ഐ ജോഷി ജോസ് കസ്റ്റഡിയിലെടുത്തത്. പരേതനായ ജോസഫാണ് സ്റ്റീഫന്റെ പിതാവ്. ഭാര്യ: സൂര്യ, മക്കളില്ല. മറ്റ് സഹോദരങ്ങള്‍: കുട്ടപ്പായി, വത്സ, ആലീസ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, Police, Custody

No comments:
Post a Comment