ന്യൂഡല്‍ഹി: തന്റെ മാതാവ് സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ലെന്ന് സുനന്ദയുടെ മകന്‍ ശിവ് മേനോന്‍. ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും നേരിടാന്‍ അമ്മയ്ക്ക് ആകുമായിരുന്നു. മാതാവിനെ അടുത്തറിയാവുന്ന ആരും അവര്‍ ആത്മഹത്യ ചെയ്തതാണെന്ന് പറയില്ലെന്നും ശിവ് വ്യക്തമാക്കി.
തരൂരുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകളെയും ശിവ് തള്ളിക്കളഞ്ഞു. ശശി തരൂരിനെ അടുത്തറിയാമെന്നും തരൂര്‍ ദേഹോപദ്രവം ഏല്‍പിക്കുന്ന വ്യക്തിയല്ലെന്നും ശിവ് പറയുന്നു. മാതാവും തരൂരും തമ്മില്‍ അഗാധമായി സ്‌നേഹിച്ചിരുന്നതായും ശിവ് വ്യക്തമാക്കി.
അമ്മയുടെ മരണം ഉറക്കത്തിലായിരുന്നു. സമ്മര്‍ദ്ദവും തെറ്റായ രീതിയില്‍ മരുന്നു കഴിച്ചതുമാണ് മരണത്തിനിടയാക്കിയതെന്നും മകന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിലാണ് ഇരുപത്തിയൊന്നുകാരനായ ശിവ് ശശി തരൂരിനെ കുറ്റവിമുക്തനാക്കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sunantha, Son, Sashi Tharoor
No comments:
Post a Comment