ന്യൂഡല്‍ഹി: കേരളത്തിലെ നഴ്സുമാരെ കവി സമ്മേളനത്തില്‍ അപമാനിച്ച ആംആദ്മി നേതാവ് കുമാര്‍ വിശ്വാസ് മാപ്പ് പറഞ്ഞു. മനപ്പൂര്‍വം ആരേയൂം വേദനിപ്പിച്ചിട്ടില്ലെന്നും തന്റെ പരാമര്‍ശം കേരളത്തിലെ സുഹൃത്തുക്കള്‍ക്ക് വേദനയുണ്ടാക്കിയതില്‍ അതിയായ ഖേദമുണ്ടെന്നും ആത്മാര്‍ത്ഥമായി മാപ്പു പറയുന്നതായും ആം ആദ്മിയുടെ കേരള ഘടകത്തിനയച്ച ഇമെയില്‍ സന്ദേശത്തില്‍ അറിയിച്ചു.
കേരളത്തിലെ നഴ്സുമാര്‍ കറുത്ത് ചടച്ചവരാണെന്നും അവരെ കണ്ടാല്‍ മറ്റൊരു വികാരവും തോന്നില്ലെന്നും അതിനാലാണ് നാമവരെ സിസ്റ്റര്‍മാര്‍ എന്ന് വിളിക്കുന്നതെന്നുമാണ് കുമാര്‍ വിശ്വാസ് പറഞ്ഞിരുന്നത്. ഇതിനെതിരെ ജനാധിപ്യ മഹിളാ അസോസിയേഷന്‍ അടക്കമുള്ള സംഘടനകളും രംഗത്ത് വന്നിരുന്നു. കുമാര്‍ വിശ്വാസ്് മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് നല്‍കുമെന്ന് കേരളത്തിലെ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനും പറഞ്ഞിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment