വടക്കാഞ്ചേരി: മൂത്രതടസം മാറ്റാനുള്ള ശസ്ത്രക്രിയ്ക്കിടെ പിഞ്ചുകുഞ്ഞ് മരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞു മകനെത്തുന്നതും കാത്തിരുന്ന മാതാപിതാക്കള്‍ക്ക് ലഭിച്ചത് കുഞ്ഞിന്റെ ചേതനയറ്റ ശരീരം.
തുടര്‍ന്ന് മരണ കാരണം ഡോക്ടര്‍മാരുടെ അനാസ്ഥയെന്നാരോപിച്ചു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയുമുണ്ടായി. മുള്ളൂര്‍കര ചെമ്പന്‍പടി കനിച്ചിയത്ത് മഞ്ജുനാഥ്-നീതു ദമ്പതികളുടെ ഒരു വയസുള്ള മകന്‍ പ്രണവ് ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെയാണു മൂത്രതടസം മൂലം പ്രണവിനെ വ ടക്കാഞ്ചേരി ജില്ലാ ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചത്. അടിയന്തര മായി ശസ്ത്രക്രിയ നടത്തണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അനസ്‌തേഷ്യ നല്‍കി.

ശസ്ത്ര ക്രിയയ്ക്കിടെ കുഞ്ഞ് ഛര്‍ദിക്കുകയും ഛര്‍ദിലിന്റെ അവശിഷ്ടങ്ങള്‍ ശ്വാസനാളത്തില്‍ കുടുങ്ങി ശ്വാസം തടസപ്പെടുകയുമായിരുന്നുവെന്നു ജില്ലാ ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഉടന്‍തന്നെ ഓക്‌സിജന്‍ നല്‍കി ഡോക്ടര്‍മാരടക്കമുള്ള സംഘം കുഞ്ഞിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, കുഞ്ഞിന്റെ വയസും ആരോഗ്യസ്ഥിതിയും ശ്രദ്ധിക്കാതെ അനസ്‌തേഷ്യ നല്‍കിയതിന്റെ അളവു കൂടിപ്പോയതുകൊണ്ടാണു കുട്ടി ഛര്‍ദിക്കാനിടയായതെന്നും ഡോക്ടര്‍മാരുടെ അനാസ്ഥയാണു മരണകാരണമെന്നും ആരോപിച്ച് ബന്ധുക്കള്‍ വടക്കാഞ്ചേരി പോലീസില്‍ പരാതി നല്‍കി.
സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നു ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ബേബി ലക്ഷ്മി, ഡോ. ബിന്ദു തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് അധികൃതര്‍ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പരിശോധന നടത്തി.
ജില്ലാ കളക്ടറുടെയും ആര്‍ഡിഒയുടെയും ഉന്നത പോലീസ് അധികാരികളുടെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ നടക്കും.
മഞ്ജുനാഥ്-നീതു ദമ്പതികളുടെ ഏക മകനാണു പ്രണവ്. രാവിലെ വീട്ടുമുറ്റത്ത് ഓടിക്കളിച്ചിരുന്ന പിഞ്ചോമനയുടെ ചേതനയറ്റ ശരീരം കണ്ടു തളര്‍ന്നിരിക്കുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ തരിച്ചിരിക്കുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Baby, Obituary, Hospital, Case
No comments:
Post a Comment