കാസര്‍കോട്: സംസ്ഥാന ബജറ്റില്‍ ജില്ലയോട് കാണിച്ച അവഗണന പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി പറഞ്ഞു. പുതിയ പദ്ധതിയൊന്നും അനുവദിക്കാതെ ജില്ലയെ പൂര്‍ണമായും തഴഞ്ഞ ബജറ്റ് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
പ്രഭാകരന്‍ കമീഷന്‍ റിപ്പോര്‍ട്ട് വരുന്നതോടെ ജില്ലയോടുള്ള അവഗണനക്ക് അന്ത്യമാകുമെന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ അവകാശവാദം. ജില്ലയുടെ സമഗ്ര വികസനത്തിനുള്ള ശുപാര്‍ശയാണ് കമീഷന്‍ നല്‍കിയത്. അതെവിടെയാണെന്ന് പോലുമറിയാത്ത അവസ്ഥയായി. ബജറ്റില്‍ നേരിയ പരാമര്‍ശംപോലും ഇല്ല. ബജറ്റില്‍ തുക വകയിരുത്താതെ എങ്ങനെ പദ്ധതികള്‍ നടപ്പാക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കണം.
ജില്ലയുടെ തീരാദുരിതമാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം. തുടങ്ങിവച്ച പദ്ധതിപോലും തുടരാന്‍ തുകയില്ല.
ജില്ലയുടെ തീരാദുരിതമാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം. തുടങ്ങിവച്ച പദ്ധതിപോലും തുടരാന്‍ തുകയില്ല.
ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ച ധനസഹായത്തിന്റെ രണ്ടാംഗഡു കൊടുക്കാന്‍ 35 കോടി ഉടനെ വേണം. ബജറ്റിലില്ലാതെ അത് എവിടെനിന്ന് കിട്ടുമെന്നും സര്‍ക്കാര്‍ പറയണം.
എല്‍ഡിഎഫ് സര്‍ക്കാര്‍ മലബാര്‍ പാക്കേജിലൂടെ കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ 1500 കോടിയിലധികം രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. അതില്‍ ആയിരത്തോളം കോടിയും ജില്ലയിലാണ്. യുഡിഎഫ് ആ പദ്ധതി തുടര്‍ന്നില്ലെന്ന് മാത്രമല്ല അവതരിപ്പിച്ച ബജറ്റുകളിലൊന്നും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണ്.

റോഡും പാലവുമൊന്നും ജില്ലക്ക് ആവശ്യമില്ലെന്ന ധിക്കാരപരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പട്ടികജാതി വിഭാഗങ്ങള്‍ കൂടുതലുള്ള ജില്ലയായിട്ടും അവരുടെ ഉന്നമനത്തിനായി പുതിയ പദ്ധതികളൊന്നും അനുവദിച്ചില്ല. അടയ്ക്ക കര്‍ഷകര്‍ക്ക് പത്തുകോടിയുടെ പാക്കേജ് പ്രഖ്യാപിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും അത് 2010ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കിയതാണ്. മൂന്നുവര്‍ഷമായി അത് നടപ്പാക്കാതിരുന്നവരാണ് ജില്ലയിലെ കര്‍ഷകരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ബജറ്റില്‍ തുക വകയിരുത്താന്‍ തയ്യാറായത്.
ജില്ലയോട് കാണിക്കുന്ന അവഗണനയും വഞ്ചനയും ബജറ്റ് പാസാക്കുന്നതിനു മുമ്പ് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എംപി ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment