Latest News

പെട്രോളിനും ഡീസലിനും വില കൂട്ടി

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 75 പൈസയും ഡീസലിന് 50 പൈസയും എണ്ണക്കമ്പനികള്‍ കൂട്ടി. പ്രാദേശികനികുതിയും വാറ്റും ചേര്‍ക്കുമ്പോള്‍ സംസ്ഥാനങ്ങളിലെ വിലയില്‍ മാറ്റമുണ്ടാകും. വെള്ളിയാഴ്ച അര്‍ധരാത്രി പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു.

ഡിസംബര്‍ 20-നാണ് അവസാനമായി പെട്രോള്‍വില കൂട്ടിയത്. ഡീലര്‍മാരുടെ കമ്മീഷന്‍ കൂട്ടുന്നതിന്റെ ഭാഗമായി അന്ന് പെട്രോളിന് 41 പൈസയും ഡീസലിന് പത്തുപൈസയും കൂട്ടിയിരുന്നു. ഡല്‍ഹിയിലെ വിലകള്‍: പെട്രോള്‍ 72.25 (71.50), ഡീസല്‍ 54.30 (53.80).

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pertrol Rate

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.